ഈ രണ്ടു കുടുംബങ്ങളുടെയും വേദന നിങ്ങൾ കാണാതിരിക്കരുത്
Nov 03, 2021
ടോം ജോസ് തടിയംപാട്
ഈ കുഞ്ഞുങ്ങളുടെ വാക്കുകൾ കുഞ്ഞുങ്ങൾ ഉള്ള എല്ലാവരുടെയും നെഞ്ചുതകർക്കും . ഇഴഞ്ഞുള്ള ജീവിതം ഇനി എത്ര നാള് . ഞങ്ങളെ വേണ്ടാതായോ എന്നുള്ള ഇ കുഞ്ഞു മക്കളുടെ വാക്കുകൾ നെഞ്ചുപൊട്ടുന്നതാണ് ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞ് അനിയത്തിക്കും കൂട്ടുകാരെ പോലെ ഓടി നടക്കാൻ ഇനി എന്ന് സാധിക്കും ഇടുക്കി ജില്ലയിൽ മര്യാപുരം പഞ്ചായത്ത് കൊച്ചു കരിമ്പൻ ഒന്നാം വാർഡിൽ കിഴക്കേക്കര വീട്ടിൽ വിജോ വർഗ്ഗീസ് സ്വപ്ന ദമ്പതികളുടെ രണ്ടു കുട്ടികൾ 9 വർഷമായി ഇഴഞ്ഞു ജീവിതം മുന്നോട്ടു പോകുന്നു. ഇളയ കുട്ടിക്കും ഇതേ അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ DMD എന്ന മസിലുകൾ ദ്രവിച്ചു പോകുന്ന അസുഖം പിടിപെട്ടു ഈ കുഞ്ഞു മക്കളും ജീവിതത്തോട് മല്ലടിക്കുകയാണ് .
ചുമട്ടുതൊഴിലാളിയായ വിജോ ഉണ്ടായിരുന്ന കിടപ്പാടം പണയപ്പെടുത്തിയും , നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ഇത്രയും നാൾ ചികിത്സസിച്ച് പോന്നത്. കിടപ്പാടം ജെപ്ത്തിയുടെ ഭീഷണിയിലാണ് .ഇനി ഇവരുടെ മുന്നിൽ ഒരു വഴിയുമില്ല. കനിവുള്ളവരുടെ സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഈ മക്കളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ സഹായിക്കണം. ആരും ഈ വീഡിയോ കാണാതെ പോകരുത് ഒരു അപേക്ഷയാണ് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഇവരെ സഹായിക്കുന്നതിനും കൂടതെ ക്യൻസർ ബാധിച്ചു ജീവിതം മരണത്തിനും ജീവിതത്തിനും ഇടയിൽ കിടക്കയിൽ കിടന്നുകൊണ്ട് തന്റെ രണ്ടു പെൺകുട്ടികളെ ഓർത്തു കരയുന്ന ഭർത്താവു ഉപേക്ഷിച്ചുപോയ തോപ്രാംകുടി സ്വദേശി ചാക്കുന്നുപുറത്തു സോഫി സാബു വിനു വേണ്ടിയും നിങ്ങളുടെ മുൻപിൽ കൈനീട്ടുന്ന സഹായിക്കാൻ മടിക്കരുത്.
സോഫിയുടെ വേദന നിറഞ്ഞ ജീവിതം ഞങളെ അറിയിച്ചത് അവരുടെ സഹപാഠിയായ തോപ്രാംകുടി സ്വദേശിയും ഇപ്പോൾ യു കെ യിലെ ഓസ്‌ഫോർഡ് ഷെയറിൽ താമസിക്കുന്ന സൂസൻ ജസ്റിനാണ് .
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക. “ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
click on malayalam character to switch languages