1 GBP = 104.15
breaking news

ജോസ് ചേട്ടന് ഇന്ന് വാൾട്ടണിൽ അന്ത്യവിശ്രമമൊരുങ്ങും…

ജോസ് ചേട്ടന് ഇന്ന് വാൾട്ടണിൽ  അന്ത്യവിശ്രമമൊരുങ്ങും…

ലണ്ടൻ:- ഏപ്രിൽ 11ന് വോക്കിങ്‌, വെയ് ബ്രിഡ്ജിൽ നിന്നും നമ്മെയെല്ലാവരേയും വിട്ടുപിരിഞ്ഞ് സ്വർഗീയ നാഥൻ്റെ സന്നിധിയിലേക്ക് എത്തിച്ചേർക്കപ്പെട്ട പ്രിയപ്പെട്ട ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് ഓടക്കൽ ജോസഫ് (66) എന്ന ജോസ് ചേട്ടന് ഇന്ന് ലണ്ടനടുത്ത് വാൾട്ടൺ ഓൺ തേംസിൽ അന്ത്യവിശ്രമമൊരുങ്ങും. രണ്ട് വർഷം മുൻപ് ജോസ് ചേട്ടൻ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്ന ജോസ് ചേട്ടൻ കിഡ്നി ഇൻജുറി കൂടി ഉണ്ടായിട്ടാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ മോളി, തകിടിയേൽ കുടുംബാഗം. മക്കൾ: സൗമ്യ, ജോമി. മരുമക്കൾ: ജോമിത്, മുൻ യുക്മ കലാതിലകം മിന്ന ജോസ്. കുഞ്ഞുമകൾ ജോവിറ്റ ജോമിത്.

കണ്ണൂർ ജില്ലയിൽ എടൂർ പള്ളി ഇടവകാംഗമായിരുന്ന ഓടയ്ക്കൽ കുടുംബാംഗമായ പരേതരായ ജോസഫിന്റെയും എലിക്കുട്ടിയുടെയും മകനാണ് ജോസ് ജോസഫ്. ജോസ് ചേട്ടന്ന് നാലു സഹോദരിമാരും രണ്ടു സഹോദരന്മാരുമാണുള്ളത്.

വോക്കിങ്ങിന് സമീപം വെയ്‌ബ്രിഡ്‌ജിൽ താമസിച്ചുവന്നിരുന്ന ജോസ് വൈറ്റിലി വില്ലേജിൽ സീനിയർ കെയറർ ആയി ജോലി ചെയ്‌തു വരികയായിരുന്നു . ഏതാനും നാളുകൾക്കു മുൻപാണു ജോലിയിൽ നിന്നും പെൻഷൻ ആയത്. വോക്കിങ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ട്രസ്റ്റിയായി പ്രവർത്തിച്ചുവന്നിരുന്നു.

പരേതന്റെ ഭാര്യ എടൂർ തകിടിയേൽ കുടുംബാംഗമായ മോളി തോമസ് വൈറ്റിലി വില്ലേജിൽ സീനിയർ നേഴ്സ് ആയി ജോലി ചെയ്യുന്നു . രണ്ടു മക്കൾ ആണ് ഉള്ളത് . മൂത്തമകൾ സൗമ്യ ഭർത്താവ് ജോമിത്, രണ്ടാമത്തെ മകൻ ജോമി ഭാര്യ മിന്ന എന്നിവർ യുകെയിൽ ജോലി ചെയ്യുന്നു.

സംസ്കാരം ശുശ്രൂഷകളുടെ ഭാഗമായി ജോസ് ചേട്ടന് അന്തിമോപചാരമർപ്പിക്കുന്നതിനുള്ള പൊതുദർശനം രാവിലെ 10.30 ന് ആരംഭിക്കും. 1.30 വരെ പൊതുദർശനം അനുവദിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പൊതുദർശനവും മറ്റ് ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.

അന്തിമോപചാരം അർപ്പിക്കുവാൻ എത്തുന്നവർക്കു മൃതദേഹത്തിൽ പൂക്കളോ റീത്തോ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നതും  ബന്ധുക്കൾ  അറിയിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  ജോസുചേട്ടന് അന്ത്യയാത്ര പറയുവാൻ ജോസ് ചേട്ടന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ  നിരവധി മലയാളികൾ ഇന്നു പള്ളിയിൽ  എത്തിച്ചേരും. 

തുടർന്ന് 1.30 ന് ഫാ.റോയ് മുത്തുമാക്കലിൻ്റെ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം കുടുംബാംഗങ്ങൾക്ക് മാത്രമേ ചടങ്ങുകളിൽ സംബന്ധിക്കാവുന്നത്. തുടർന്ന് 2.30 ന് ഹേർഷാമിൽ ജോസ് ചേട്ടൻ്റെ മൃതദേഹം സംസ്കരിക്കുന്നതാണ്.

പൊതുദർശനം നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-

ST. ERCONWALDS CHURCH,

WALTON ON THEMES,

KT12 2TA.

സിമിത്തേരിയുടെ വിലാസം:-

BURVALE CEMETRY,

HERSHAM,

KT12 4 AR.

സംസ്കാര ശുശ്രൂഷകൾ ലൈവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.

https://youtu.be/mtaQRy-wKEI

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more