കൊച്ചി: നയതന്ത്ര ബാഗ് സ്വർണ കള്ളക്കടത്ത് കേസിൽ സംസ്ഥാന സർക്കാറിന് കടുത്ത വെല്ലുവിളി ഉയർത്തി കസ്റ്റംസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് സ്വന്തം ഉപയോഗത്തിന് ഡിേപ്ലാമാറ്റിക് ചാനലിലൂടെ കൊണ്ടുവന്ന മതഗ്രന്ഥങ്ങളും ആയിരക്കണക്കിന് കിലോ ഈത്തപ്പഴവും സംസ്ഥാന സർക്കാർ കൈപ്പറ്റിയതിനാണ് കേസുകൾ.
കസ്റ്റംസ് ആക്ട്, കള്ളപ്പണം വെളുപ്പിക്കൽ നിയമം, എഫ്.സി.ആർ.എ നിയമം എന്നിവയുടെ ലംഘനമാണ് നടന്നതെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ മന്ത്രി ജലീലിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് അറിയുന്നു.
2017ൽ തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇറക്കുമതി ചെയ്ത 18,000 കിലോ ഈത്തപ്പഴം സംസ്ഥാന സർക്കാർ ഏറ്റുവാങ്ങി. ഇതിന് സമാനമായാണ് മതഗ്രന്ഥങ്ങളും സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
നികുതി ഒഴിവാക്കൽ സർട്ടിഫിക്കറ്റിെൻറ ആനുകൂല്യത്തിലൂടെ നയതന്ത്ര ഉദ്യോഗസ്ഥർ അവർക്കായി കൊണ്ടുവന്ന വസ്തുക്കൾ സർക്കാർ സ്വീകരിച്ചത് കസ്റ്റംസ് ആക്ടിെൻറ നഗ്നമായ ലംഘനമാണ്. വിദേശ സർക്കാറുകളിൽനിന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്തെങ്കിലും വാങ്ങുന്നതിന് നിരോധനമുണ്ട്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി), എൻ.െഎ.എ എന്നിവയുടെ ചോദ്യം െചയ്യലിന് പിന്നാലെയാണ് കസ്റ്റംസിെൻറ നീക്കം. അതേസമയം, ഏതെങ്കിലും വ്യക്തികളെ പ്രതി േചർത്തിട്ടില്ല. മന്ത്രിയുടെ നിർദേശപ്രകാരമാണോ മതഗ്രന്ഥങ്ങൾ എത്തിച്ച് വിതരണം ചെയ്തത് എന്ന കാര്യത്തിലടക്കം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എവിടെയെല്ലാം വിതരണം ചെയ്തെന്നും അന്വേഷിക്കും. ചോദ്യം ചെയ്യലും മൊഴിയെടുപ്പും സാക്ഷിവിസ്താരവും ഉൾെപ്പടെ പൂർത്തിയാക്കിയശേഷമേ ആരെയൊക്കെ പ്രതിേചർക്കണമെന്ന കാര്യം തീരുമാനിക്കൂ.
click on malayalam character to switch languages