1 GBP = 104.15
breaking news

യുക്മ ദേശീയ കലാമേള 2018 : നഗർ നാമകരണത്തിന് പേരുകൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 28 വെള്ളിയാഴ്ച 

യുക്മ ദേശീയ കലാമേള 2018 : നഗർ നാമകരണത്തിന് പേരുകൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 28 വെള്ളിയാഴ്ച 
സജീഷ് ടോം (യുക്മ പി.ആർ.ഒ.)
 
ഒൻപതാമത്  യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒക്ടോബർ 27 ശനിയാഴ്ച നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാൻ എല്ലാ യു.കെ. മലയാളികൾക്കും യുക്മ അവസരം ഒരുക്കുകയാണ്. 
 
മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയതികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂർത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ.എൻ.വി.കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയുമെല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
 
മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നാമനിർദ്ദേശ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. സെപ്റ്റംബർ 28 വെള്ളിയാഴ്ചക്ക് മുൻപായി secretary@uukma.org എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും, നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്ക്കാരം നൽകുന്നതാണ്. നഗർ നാമകരണ മത്സരത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും നാമനിർദ്ദേശത്തോടൊപ്പം ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു.
യു.കെ. മലയാളികളുടെ ഉത്സവദിനങ്ങളായി  മാറിക്കഴിഞ്ഞ യുക്മ കലാമേളകൾ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതിൽ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർത്ഥികളായി എത്തിച്ചേരുന്ന യുക്മ ദേശീയ കലാമേളയിൽ കലയെ സ്നേഹിക്കുന്ന യു.കെ. മലയാളികളായ ആയിരങ്ങൾ  കാണികളായും  ഒത്തുചേരുമ്പോൾ  ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് തിരശീലയുയരുക. യുകെ മലായാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടിയ നാഷണൽ കലാമേള ഒക്ടോബർ ഇരുപത്തിയേഴാം തീയതി ശനിയാഴ്ച യോർക്ഷയർ ഹംബർ റീജിയനിൽ നടക്കുമ്പോൾ അതിന്റെ ഭാഗമാകുവാൻ  യുക്മ ദേശീയ കമ്മറ്റി ഏവരേയും സ്വാഗതം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more