1 GBP = 113.59
breaking news

ഗസ്സക്ക് മേൽ ഇസ്രയേലിന്റെ കനത്ത ആക്രമണം തുടരുന്നു; മരണം 600 കടന്നു

ഗസ്സക്ക് മേൽ ഇസ്രയേലിന്റെ കനത്ത ആക്രമണം തുടരുന്നു; മരണം 600 കടന്നു

ഗസ്സ സിറ്റി: തുടർച്ചയായ മൂന്നാം രാത്രിയും ഗസ്സക്ക് മേൽ ഇസ്രായേൽ വ്യോമാക്രമണം. കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. 8000ലേറെ പേർക്കാണ് പരിക്കേറ്റത്. ഗസ്സക്ക് മേൽ സമ്പൂർണ ഉപരോധമേർപ്പെടുത്താനാണ് ഇസ്രായേൽ നീക്കം. കരയുദ്ധത്തിന്‍റെ സൂചന നൽകി ഗസ്സ അതിർത്തികളിൽ വൻതോതിലുള്ള സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തുന്നത്.

ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ​സ്സ​ക്കു​മേ​ൽ, ഭ​ക്ഷ​ണ​മ​ട​ക്കം വി​ല​ക്കു​ന്ന സ​മ്പൂ​ർ​ണ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചത്. ഭ​ക്ഷ​ണം, വെ​ള്ളം, ഇ​ന്ധ​നം, വൈ​ദ്യു​തി എ​ന്നി​വ​യെ​ല്ലാം ത​ട​യു​ന്ന സ​മ്പൂ​ർ​ണ ഉ​പ​രോ​ധ​മാ​യി​രി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ഗസ്സയിൽ 1,87,518 ഫലസ്തീനികൾ അഭയാർഥികളായെന്നാണ് യു.എൻ കണക്ക്. 1.30 ലക്ഷത്തോളം പേർ 83 സ്കൂളുകളിലായാണ് കഴിയുന്നത്. വീടുകൾ തകർന്ന മറ്റ് 41,000ഓളം പേർ പലയിടങ്ങളിലായി കഴിയുകയാണ്. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാത്ത പശ്ചാത്തലത്തിൽ അഭയാർഥികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകും.

ശ​നി​യാ​ഴ്ച ദ​ക്ഷി​ണ ഇ​സ്രാ​യേ​ൽ പ​ട്ട​ണ​ങ്ങ​ളി​ൽ ക​ട​ന്നു​ക​യ​റി ഹ​മാ​സ് ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 900 ക​വി​ഞ്ഞു. 2300 പേ​ർ​ക്ക് പ​രി​ക്കു​മു​ണ്ട്. ഗ​സ്സ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ, നെ​ഗേ​വ് മ​രു​ഭൂ​മി​യി​ലെ കി​ബ്ബു​സ് റീ​മി​ൽ സം​ഗീ​ത നി​ശ​ക്കെ​ത്തി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട 260 പേ​ർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more