1 GBP = 113.59
breaking news

ഈസ്റ്റ് ആൻഡ് വെസ്റ്റ്മിഡ് ലാ ൻഡസ്‌ കലാമേള ഇന്ന് ബർമിംഗ്ഹാമിൽ, മനോജ് കുമാർ പിള്ള ഉത്ഘാടനം ചെയ്യും

ഈസ്റ്റ് ആൻഡ് വെസ്റ്റ്മിഡ് ലാ ൻഡസ്‌ കലാമേള ഇന്ന് ബർമിംഗ്ഹാമിൽ, മനോജ് കുമാർ പിള്ള ഉത്ഘാടനം ചെയ്യും

ജയകുമാർ നായർ.

മുന്നൊരുക്കങ്ങൾ പൂർത്തിയായി യുക്മ മിഡ് ലാ ൻഡസ്‌ റീജനൽ കലാമേള ഇന്ന് ബ്ർമിംഗ്ഹാമിൽ ST EDMUND CHAMPION CATHOLIC SCHOOL ERDINGTON രാവിലെ പത്തുമണിക്ക് ആരംഭിക്കും . യുക്മ യുടെ ബഹുമാന്യനായ അധ്യക്ഷൻ മനോജ് കുമാർ പിള്ള മേള ഉത്ഘാടനംചെയ്യും .

അസോസിയേഷൻ നുകളുടെ പങ്കാളിത്തം കൊണ്ടും മൽസരാർധി കളുടെ ഏണ്ണം കൊണ്ടും മിഡ് ലാ ൻഡസ്‌ റീജൻ ഇക്കുറിയും ചരിത്രം കുറിക്കും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മത്സരാർത്ഥി കളുടെ എണ്ണത്തിൽ ഉള്ള വർധന കണക്കിലെടുത്ത് മേള കൃത്യം പത്തുമണിക്കു തന്നെ തുടങ്ങുന്ന തായിരിക്കുമെന്ന് റീജനൽ കമ്മിറ്റി അറിയിച്ചു. കൂടാതെ നാലാമത് ഒരു വേദികൂടി ഒരുക്കും .

യുക്മ നാഷണൽ കലാമേള ഒഴിച്ചാൽ ഏറ്റവും കുടുതൽ മത്സരാർത്ഥികളും, കലാസ്വാദകരും എത്തുന്ന കലാമേളയും മിഡ് ലണ്ട്സ് റിജിയണൽ കലാമേള തന്നെ, രാവിലെ ഒൻപതുമണിക്ക് രജിസ്ട്രേ ഷെൻ ആരം ഭിക്കും . തുടർന്ന് നാലു വേദികളിലായി ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് ഒൻപതു മണിയോടെ അവസിനിക്കും..

ഇത്തവണ യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരവും റീജിയണൽ കലാമേളകൾക്കൊപ്പം നടത്തപ്പെടും ,ഈ മത്സരത്തിലേക്ക് യു കെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം.പത്തുമണിക്കു തന്നെ ചിത്ര രചനാ മത്സരവും ആരംഭിക്കും .മേളയിൽ പങ്കെടുക്കുവാനും കണ്ടാ സ്വതിക്കുവാനും എല്ലാ കലാ പ്രേമികളെയും ബർമിംഗ്ഹാമിലേക്ക് സ്വാഗതം ചെയ്യുന്നു.
.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more