1 GBP = 113.31
breaking news

യു എസ്‌ വേൾഡ്‌ പീസ്‌ മിഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

<strong>യു എസ്‌ വേൾഡ്‌ പീസ്‌ മിഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു</strong>

ന്യൂയോർക്ക്‌: യു എസ്‌ വേൾഡ്‌ പീസ്‌ മിഷൻ 2023-2026 ലേയ്ക്കുള്ള പ്രവർത്തനങ്ങൾക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വേൾഡ്‌ പീസ്‌ മിഷൻ ഗ്ലോബൽ ചെയർമാൻ ഡോ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ നടന്ന മീറ്റിംഗിലാണ്‌ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്‌.

യു എസ്‌ നാഷണൽ പ്രസിഡന്റായി റോയി സി തോമസിനേയും(ന്യൂയോർക്ക്‌) വൈസ്‌ പ്രസിഡന്റായി ഷേർളി ബിജു( ഓസ്റ്റിൻ) ജനറൽ സെക്രട്ടറിയായി ഏബ്രഹാം മാത്യു( അറ്റ്ലാൻറ്റ) ട്രഷററായി മാത്യു ചാക്കോ സി പി എ( ഓസ്റ്റിൻ) നാഷണൽ യൂത്ത്‌ ലീഡറായി ഏബൽ ജോണിനേയും(അരിസോണ) തെരഞ്ഞെടുത്തു.

ഡോ ജയരാജ്‌ ആലപ്പാട്ട്‌ (ചിക്കാഗോ), ഡോ അജു ഡാനിയേൽ(ബോസ്റ്റൺ), തോമസ്‌ മാത്യു( ഓസ്റ്റിൻ), ഡോ സാജു സ്കറിയ( അരിസോണ),
സാജു കെ പൗലോസ്‌ (ന്യൂജേഴ്സി), ബെന്നി അറയ്ക്കൽ(ഒക്കലഹോമ) ബിജു എബ്രഹാം( ഫിലഡൽഫിയ), പി പി ചാക്കോ( വാഷിംഗ്ടൺ ഡി സി), സാം അലക്സ്‌ ( ഡാളസ്‌),റെജി വർഗീസ്‌( ഹ്യൂസ്റ്റൺ), ജോൺസൺ തലച്ചല്ലൂർ(ഡാളസ്‌), അലക്സ്‌ തോമസ്‌( ടെന്നസി) എന്നിവരെ ഡയറക്ടർ ബോർഡ്‌ അംഗങ്ങളായും തെരഞ്ഞെടുത്തു.

1995ൽ ആരംഭിച്ച്‌, അഞ്ച്‌ ഭൂഖണ്ഡങ്ങളിലായി 54രാജ്യങ്ങളിൽ വേരൂന്നി വളർന്ന് മാനവികതയുടെ മുഖമായി പ്രവർത്തിക്കുന്ന വേൾഡ്‌ പീസ്‌ മിഷന്‌ പതിനാറായിരത്തിലധികം വോളന്റിയർമാരുടേയും അനേകം സന്നദ്ധസംഘടനകളുടേയും ആത്മാർത്‌ഥമായ സഹകരണമാണ്‌ ലഭിക്കുന്നത്‌.

ലോകശ്രദ്ധ നേടിയ ” അന്നവും അറിവും ആദരവോടെ” എന്ന പദ്ധതി ആയിരത്തിലേറെ സന്യസ്തരുടെ നേതൃത്വത്തിൽ ഒൻപത്‌ ആഫ്രിക്കൻ രാജ്യങ്ങളിൽ പന്ത്രണ്ട്‌ വർഷങ്ങളായി നടത്തിവരുന്നു. കോവിഡ്‌ കാലത്ത്‌ ഉൾപ്പെടെ നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്‌ സൗത്ത്‌ ആഫ്രിക്കൻ ബിഷപ്‌ കൗൺസിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപതാദ്ധ്യക്ഷനുമായ ബിഷപ്‌ സിതംബെല്ല സിപൂക്ക , ഡോ സണ്ണി സ്റ്റീഫന്‌ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്‌ നൽകി ആദരിച്ചു.

‘ ഒരു ഹൃദയം ഒരു ലോകം’ എന്ന ആശയം വിളംബരം ചെയ്യുന്ന മതാന്തര സംവാദങ്ങൾ, ആഗോളതലത്തിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികൾ, ചാരിറ്റിപ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, പാലിയേറ്റീവ്‌ കെയർ, കാൻസർ ചികിത്സാസഹായം, സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ഒട്ടനവധി പദ്ധതികൾ, ഗ്രീൻ വേൾഡ്‌ മിഷന്റെ നേതൃത്വത്തിൽ എക്കോ എഡ്യൂക്കേഷൻ,മീഡിയ പ്രവർത്തനങ്ങൾ, സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങൾ, ജീവിതസായാഹ്നത്തിലെത്തിയവർക്കായി പീസ്‌ ഗാർഡൻ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളാണ്‌ വേൾഡ്‌ പീസ്‌ മിഷന്റെ നേതൃത്വത്തിൽ ഇരുപത്തിയേഴ്‌ വർഷങ്ങളായി നടത്തുന്നത്‌.

അടുത്ത വർഷം മുതൽ ലഹരിവിരുദ്ധ ക്യാമ്പയിനുകൾ, യുവജനങ്ങൾക്കായുള്ള മോട്ടിവേഷണൽ സെമിനാറുകൾ,ഫാമിലി കോൺഫെറൻസുകൾ, കൗൺസിലിങ്ങ്।ലോകസമാധാന സന്ദേശം നൽകുന്ന ചലച്ചിത്ര മേളകൾ, ‘ശാന്തി’ടെലിവിഷൻ തുടങ്ങി ഒട്ടനവധി പദ്ധതികൾ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ലോകസമാധാന പരിശ്രമങ്ങൾക്ക്‌ ആഗോളതലത്തിൽ വിവിധ മാർഗങ്ങളിലൂടെ ജീവിതം അടയാളപ്പെടുത്തി മാതൃക നൽകിയ വ്യക്തിത്വങ്ങളെ, വേൾഡ്‌ പീസ്‌ മിഷൻ അവാർഡ്‌ നൽകി ആദരിക്കുവാനും യോഗം നിശ്ചയിച്ചു. യു എസ്‌ വേൾഡ്‌ പീസ്‌ മിഷൻ മുൻ നാഷണൽ പ്രസിഡന്റ്‌ ജിബി പാറയ്ക്കൽ, ജനറൽ സെക്രട്ടറി മിനി തോമസ്‌ എന്നിവരുടെ സേവനങ്ങളെ യോഗം ആദരിച്ചു.
www.worldpeacemission.net

റിപ്പോർട്ട്‌: കെ ജെ ജോൺ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more