1 GBP = 113.63
breaking news

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം “ടോട്ട പുൽക്രാ ” നാളെ ബിർമിംഗ്ഹാമിൽ; ഡോക്ടർ മരിയ സർവിനോ മുഖ്യ അതിഥി; ഒരുക്കങ്ങൾ പൂർത്തിയായി സമ്മേളനത്തിലേക്കെത്തുക രൂപതയിലെ രണ്ടായിരത്തോളം വനിതകൾ

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം “ടോട്ട പുൽക്രാ ” നാളെ ബിർമിംഗ്ഹാമിൽ; ഡോക്ടർ മരിയ സർവിനോ മുഖ്യ അതിഥി; ഒരുക്കങ്ങൾ പൂർത്തിയായി സമ്മേളനത്തിലേക്കെത്തുക രൂപതയിലെ രണ്ടായിരത്തോളം വനിതകൾ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം: സിറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം Tota pulkra നാളെ ,ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രാവിലെ 8 .30 മുതൽ വൈകിട്ടു 5 വരെ നടക്കും. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ മെത്രാന്മാരെ തിരങ്ങെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള, world union of catholic womens organaisation മുൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന Dr Maria Zervino സമ്മേളനത്തിൽ മുഖ്യാതിഥി യായി പങ്കെടുത്ത്‌ സമ്മേളനത്തിൽ സന്ദേശം നൽകും. സമ്മേളനത്തോടനുബന്ധിച്ച് രൂപതാധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ഉൽഘാടന ചടങ്ങിൽ അഭിവന്ദ്യ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഫാദർ ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം ചെയര്മാന് ഫാദർ ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു, പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു തുടങ്ങിയവർ സംസാരിക്കും.

പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ നടത്തുന്ന കലാപരിപാടികൾ ഉച്ചയോടു കൂടി ആരംഭിക്കും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രൂപത വിമൻസ് ഫോറം ഭാരവാഹികൾക്കു ഔദോഗികമായ സ്ഥാനമാറ്റ വും നടക്കും. രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. വിവിധ മിഷനുകളിൽ നിന്നും കൊച്ചുകളിലും, സ്വകാര്യ വാഹനങ്ങളിലുമായി നാളെ ബിർമിംഗ് ഹാമിലേക്ക് എത്തുവാനും, സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more