1 GBP = 102.45

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഏറ്റവും വലിയ മിഷനുകളിലൊന്നായ സ്റ്റോക്ക് – ഓൺ – ട്രെൻറിൽ 18 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം അവിസ്മരണീയമായി……

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഏറ്റവും വലിയ മിഷനുകളിലൊന്നായ സ്റ്റോക്ക് – ഓൺ – ട്രെൻറിൽ  18 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം അവിസ്മരണീയമായി……

സുധീഷ് തോമസ്

(പി.ആർ.ഒ, ഒ.എൽ.പി.എച്ച് മിഷൻ സ്റ്റോക്ക്  ഓൺ ട്രെൻ്റ്)

സ്റ്റോക്ക് ഓൺ ട്രെൻറ്:-  ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെല്പ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ ഈ മാസം 18 ന് ഉച്ചകഴിഞ്ഞ് 2.30 PM ന് 18 കുട്ടികൾ ഈശോ നാഥനെ സ്വീകരിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ്  സ്രാമ്പിക്കൽ മുഖ്യകാർമ്മികനായിരുന്ന ആദ്യകുർബ്ബാന സ്വീകരണം ഭക്ത്യാദരപൂർവ്വമാണ് ആഘോഷിച്ചത്. റവ.ഫാ. ജോ മൂലഞ്ചേരി, മിഷൻ ഡയറക്ടർ റവ.ഫാ. ജോർജ് എട്ടുപറയിൽ എന്നീ വൈദികർ സഹകാർമ്മികരായിരുന്നു. 

ആദ്യകുർബാന സ്വീകരിക്കാൻ എത്തിയ18 കുട്ടികൾ പരിശുദ്ധിയുടെ പ്രതീകമായ വെള്ള വസ്ത്രങ്ങളണിഞ്ഞ് മാലാഖമാരെപ്പോലെയും അപ്പസ്തോലൻമാരെ പ്രതിനിധീകരിച്ചു കൊണ്ട് 12 അൾത്താര ബാലികാ ബാലൻമാരും പരിശുദ്ധ ത്രിത്വത്തിൻ്റെ പ്രതീകമായി മാർ ജോസഫ് സ്രാമ്പിക്കലും രണ്ട് സഹവൈദികരും. വിശുദ്ധ ഗണത്തിന് പ്രതീകമായി വിശ്വാസികളുടെ സാന്നിധ്യവും കുട്ടികളുടെ വസ്ത്രത്തിന് യോജിച്ച വിധത്തിൽ വെള്ളയും പച്ചയും കലർന്ന പുഷ്പലതാതികൾ കൊണ്ട് അലങ്കരിച്ച ദേവാലയത്തിൽ സ്വർഗ്ഗീയ സംഗീതം ആലപിച്ച ഗായക സംഘത്തിൻ്റെ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ ദിവുകാരുണ്യ തിരക്കർമ്മങ്ങൾക്ക് സ്റ്റോക്ക്  ഓൺ ട്രെൻറിലെ സെൻ്റ്.ജോസഫ് ദേവാലയം സ്വർഗ്ഗീയാനുഭൂതി ഉളവാക്കി. 

സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെയും മറ്റ് വൈദികരെയും അൾത്താര ശുശ്രൂഷകരും മതാദ്ധ്യാപകരും അൾത്താരയിലേക്ക് ആനയിച്ചു.തുടർന്ന് ദിവ്യകാരുണ്യ തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ മൂന്നു മാസത്തോളമായി മതബോധന അദ്ധ്യാപകരായ ജാസ്മിൻ സജി, ജസ്റ്റിൻ കുര്യൻ എന്നിവരുടെ ശിക്ഷണത്തിലാണ് ദിവ്യകാരുണ്യ സ്വീകരണത്തിന് വേണ്ടി കുട്ടികളെ ഒരുക്കിയത്.വിശ്വാസ ജീവിതത്തിൽ വിശുദ്ധ കുർബ്ബാനയ്ക്കും ദിവുകാരുണ്യത്തിനും വി.കുമ്പസാരത്തിനും അതോടൊപ്പം ദൈവ പ്രമാണങ്ങൾക്കുമുള്ള പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ജ്ഞാനത്തിലും പ്രായത്തിലും യേശു വളർന്ന് വരുന്നതുപോലെ ഈ കുട്ടികൾ സഭയ്ക്കും സമൂഹത്തിലും കുടുംബത്തിനും മാതൃകാപരമായി വിശുദ്ധ ജീവിതം നയിക്കുവാൻ പ്രചോദനമേകുന്ന തരത്തിൽ അവരെ ഒരുക്കുകയുണ്ടായി.

മുന്നൂറ്റി അറുപത്തിയേഴ് കുട്ടികൾ മതബോധനം അഭ്യസിക്കുന്ന ഒ എൽ പി എച്ച് മിഷനിൽ മുപ്പത്തിയൊൻപത് കുട്ടികളെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കുകയും അതിൽ നിന്നുമുള്ള പതിനെട്ട് കുട്ടികളാണ് പ്രഥമദിവ്യ കാരുണ്യം സ്വീകരിച്ചത്.  കുർബ്ബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ പിതാവ് ദിവ്യകാരുണ്യ സ്വീകരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു.  ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമുക്ക് ലഭിക്കുന്ന മൂന്ന് പ്രധാന അനുഗ്രഹങ്ങളായ പാപത്തിൽ നിന്നുമുള്ള മോചനം, നിത്യമായ രക്ഷ, നിത്യമായ ജീവിതം ഇവയെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ച് കൊടുക്കുകയും ചെയ്തു.അതുകൂടാതെ സർവ്വാധിപനായ പിതാവ്, പുത്രൻ, പരി പരിശുദ്ധാന്മാവായ ത്രീയേക ദൈവം നമ്മിൽ വസിക്കുന്ന സമയമാണ് ദിവ്യകാരുണ്യ സ്വീകരണം. പാപമാണ് നമ്മെ ഈശോയിൽ നിന്നും അകറ്റുന്നതെന്നും ഉദ്ബോധിപ്പിക്കുകയുണ്ടായി. വിശുദ്ധ കുർബ്ബാന എന്നത് സ്വർഗത്തിൽ നിന്നുമിറങ്ങി വരുന്ന ജീവനുള്ള അപ്പമാണെന്നും പിതാവ് കൂട്ടിച്ചേർത്തു.

ദിവ്യബലിക്ക് ശേഷം പിതാവ് കുട്ടികൾക്ക് വിശുദ്ധ വസ്തുക്കൾ വെഞ്ചിരിച്ച് നൽകുകയും അതോടൊപ്പം ദിവ്യകാരുണ്യ സാക്ഷ്യ പത്രം, ബൈബിൾ എന്നിവർ നൽകുകയും കുട്ടികൾക്കും മാതാപിതാക്കൾക്കുമൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.  തുടർന്ന് സ്നേഹവിരുന്നിനായി കേക്ക് മുറിച്ച് കുട്ടികൾക്ക് കൊടുക്കുയും ചെയ്തു. തുടർന്ന് വികാരിയച്ചൻ റവ.ഫാ. ജോർജ് എട്ടുപറയിൽ തൻ്റെ നന്ദി പ്രകാശന സമയത്ത്  മാർ ജോസഫ് സ്രാമ്പിക്കൽ നമ്മുടെ ആത്മീയ അപ്പനാണെന്ന കാര്യം ഓർമിപ്പിക്കുകയും, ശുശ്രൂഷകൾ നടത്തിയതിനും എല്ലാവിധ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതിനും നന്ദി അറിയിക്കുകയും  ചെയ്തു. അതു പോലെ തന്നെ പിതാവിൻ്റെ സെക്രട്ടറി കൂടിയായ റവ.ഫാ. ജോ മൂലഞ്ചേരിയുടെ സഹകാർമ്മികത്വത്തിനും സഹായത്തിനും പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു.

ദിവുകാരുണ്യ സ്വീകരണം സ്വർഗ്ഗീയ അനുഭൂതി ആക്കിയ വിവിധ കമ്മിറ്റി അംഗങ്ങൾക്ക് അച്ചൻ പ്രത്യേകം നന്ദി അറിയിച്ചു. വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച സൺഡേസ്‌കൂൾ പ്രധാന അദ്ധ്യാപകൻ, മതബോധന അദ്ധ്യാപകർ, അൾത്താര ശുശ്രൂഷകർ, കുട്ടികളെ  ഒരുക്കിയ സഹായികൾ, ദേവാലയം മനോഹരമായി അലങ്കരിച്ച മാതൃവേദിയംഗങ്ങൾ, മനോഹരമായി സ്വർഗ്ഗീയ ഗീതമാലപിച്ച ഗായക സംഘാങ്ങൾ,  ഈ കൂട്ടായ്മയിൽ വച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളുടെ മാതാപിതാക്കൾ, ദിവ്യകാരുണ്യ സ്വീകരണത്തിന് മേൽനോട്ടം വഹിച്ച കൈക്കാരൻമാരായ  ശ്രീ. ജോയി പുളിക്കൽ, ശ്രീ. ജോബി ജോസ്, ശ്രീ. ക്രിസ്റ്റി സെബാസ്റ്റ്യൻ തുടങ്ങി എല്ലാവരേയും നന്ദി അറിയിച്ചതോടെ ശുശ്രൂഷകൾ സമാപിച്ചു. ശുശ്രൂഷകൾ മിഷൻ്റെ ഫെയ്സ് ബുക്ക് പേജിലും, യു ട്യൂബിലും ലൈവായി ടെലികാസ്റ്റ് ചെയ്യുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more