1 GBP = 100.09

കുട്ടിക്കാലം മുതല്‍ കൊണ്ട് നടക്കുന്ന ബാറ്റില്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ കയ്യൊപ്പ്; ഫേസ് ബൂക്കിലൂടെ സന്തോഷം പങ്ക് വച്ച് നിവിന്‍ പോളി.

കുട്ടിക്കാലം മുതല്‍ കൊണ്ട് നടക്കുന്ന ബാറ്റില്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ കയ്യൊപ്പ്; ഫേസ് ബൂക്കിലൂടെ സന്തോഷം പങ്ക് വച്ച് നിവിന്‍ പോളി.

കൊച്ചി : കുട്ടിക്കാലം മുതല്‍ സ്വപ്‌നം കണ്ട് നടന്ന ഇതിഹാസ താരത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ത്രില്ലിലാണ് യുവ ചലച്ചിത്രതാരം നിവിന്‍ പോളി. കുട്ടിക്കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതോടെ ഇരട്ടി ത്രില്ലിലും. 18 വര്‍ഷം പഴക്കമുള്ള എംആര്‍എഫ് ബാറ്റില്‍ സചിന്‍ ടെന്‍ഡുല്‍ക്കറുടെ കൈയ്യൊപ്പ് പതിഞ്ഞ സന്തോഷം.

ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴാണ് നിവിന്‍ പോളി സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സമയം കണ്ടെത്തിയത്. വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന ബാറ്റില്‍ സചിന്‍ ഓട്ടോഗ്രാഫ് നല്‍കി. ഇതിന്റെ ചിത്രങ്ങള്‍ സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് നിവിന്‍ പുറത്തുവിട്ടത്.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസഡര്‍ കൂടിയാണ് നിവിന്‍ പോളി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more