1 GBP = 104.36
breaking news

നെഹ്‌റു കോളെജില്‍ പ്രിന്‍സിപ്പാളിനെ അപമാനിച്ച സംഭവം; സസ്പെന്റ് ചെയ്ത രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് പരീക്ഷയെഴുതാൻ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അനുവാദം

നെഹ്‌റു കോളെജില്‍ പ്രിന്‍സിപ്പാളിനെ അപമാനിച്ച സംഭവം; സസ്പെന്റ് ചെയ്ത രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് പരീക്ഷയെഴുതാൻ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അനുവാദം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്‌റു കോളെജ് പ്രിന്‍സിപ്പാള്‍ പിവി പുഷ്പജയുടെ വിരമിക്കല്‍ ചടങ്ങിനിടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ക്യാംപസിനകത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്ത സംഭവത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് പരീക്ഷയെഴുതാൻ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ
അനുവാദം.
എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗവും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ മുഹമ്മദ് അനീസ്, പ്രവീൺ എംപി എന്നിവർക്കാണ് അനുവാദം നൽകിയിരിക്കുന്നത്. പരീക്ഷ എഴുതണമെങ്കിൽ 75% അറ്റന്റൻസ് വേണമെന്നിരിക്കെ ഇരുവർക്കും 50% മാത്രമേ അറ്റന്റൻസ് ഉള്ളു എന്ന കാരണം പറഞ്ഞ് ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് കാട്ടി കോളെജ് അധികൃതർ സർവ്വകലാശാല അധികൃതർക്ക് നേരത്തെ കത്ത് നൽകിയിരുന്നു.

പ്രിന്‍സിപ്പാളിന്റെ യാത്രയയപ്പ് ദിനത്തിലായിരുന്നു അവര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് കോളെജില്‍ പോസ്റ്റര്‍ പതിച്ചത്. വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പാളിന് അദരാഞ്ജലികള്‍ എന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. അതില്‍ സംഘനയുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സംഭവത്തിനുശേഷം പ്രിന്‍സിപ്പാള്‍ തന്നെയാണ് ഇതിനു പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞത്.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കോളെജ് തലത്തില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ഇതിനായി അധ്യാപകരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more