1 GBP = 104.29
breaking news

യുക്മ കലാമേളയ്ക്ക് ആവേശമാകാൻ പ്രശസ്ത സിനിയമ താരം നരേൻ എത്തി

യുക്മ കലാമേളയ്ക്ക് ആവേശമാകാൻ പ്രശസ്ത സിനിയമ താരം നരേൻ എത്തി

അനീഷ് ജോൺ
യുക്മ കലാമേളകൾക്കു ആവേശമാകാൻ സിനിമ പ്രശസ്ത സിനിയമ താരം നരേൻ എത്തി കാമേളകളിൽ നാളിതു വരെ നിരവധി പ്രശസ്ത വ്യക്തികൾ ആദരവ് എറ്റു വാങ്ങിയിട്ടുണ്ട് പ്രശസ്തരായ കല രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ തനതു വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പ്രമുഖരിൽ ഇക്കുറി നരേൻ എന്ന എളിയ സിനിമ താരമാണ് എത്തിയിരിക്കുന്നത് ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

സഹനടനായാണ്‌ അഭിനയം തുടങ്ങിയത്‌. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ്‌ സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ്‌ സുനിൽ എന്ന പേരു മാറ്റി നരേൻ എന്നാക്കി മാറ്റിയത്‌.ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനിൽ ശ്രദ്ധ പിടിച്ചുപറ്റി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകൾ വിളിച്ചോതി. മീരാ ജാസ്മിൻ ആയിരുന്നു നായിക. തുടർന്ന് ശരത്ചന്ദ്രൻ വയനാടിന്റെ അന്നൊരിക്കൽ എന്ന ചിത്രത്തിൽ കാവ്യാ മാധാവന്റെ നായകനായി. ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.

മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തിൽതന്നെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന സുനിൽ വൈകാതെ നരേൻ എന്ന് പേരു മാറ്റി. തമിഴിൽ തുടർന്ന് നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. മിഷ്കിന്റെ അഞ്ചാതെ ആണ് തമിഴിലെ ഏറ്റവും പുതിയ ചിത്രം.

ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ സുനിലിന്റെ താരമൂല്യം ഉയർത്തി.

പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മറ്റ് പ്രമുഖ മലയാളചിത്രങ്ങൾ.. ഈക്കഴിഞ്ഞ വർഷങ്ങളിൽ പിനീട് കൈദിയിലും കമലാഹസനൊപ്പം ആണി നിരക്കുന്ന കഥ പ്ററബികൾ കൊണ്ട് പ്രേക്ഷക ഹൃദയത്തെ കവർന്ന തെന്നിന്ത്യയുടെ പ്രിയ നടനാണ് നരേൻ അഭിമാനിക്കാം മലയാളികളുടെ യശസ്സ് വാനോളം ഉയർത്തുന്ന നമ്മുടെ സ്വന്തം താരം യുക്മ കലാമേളയിൽ ആദരവ് ആദരവേറ്റു വാങ്ങി നമ്മോടൊപ്പം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more