അലക്സ് വര്‍ഗീസ്
മാഞ്ചസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിഥിന്‍ഷോ സെന്റ്. തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ആരംഭിച്ച ഇടവകയിലെ നോമ്പുകാല ഒരുക്ക ധ്യാനം നാളെ മാര്‍ച്ച് 4 ശനിയാഴ്ചയും, നാളെ കഴിഞ്ഞ് ഞായറാഴ്ചയും നോര്‍ത്തേന്‍ഡണിലുള്ള സെന്റ്. ഹില്‍ഡാസ് ദേവാലയത്തില്‍ വച്ചായിരിക്കും നടക്കുകയെന്ന് വികാരി റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി അറിയിച്ചു. വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തിലെ ഹീറ്റിംഗ് സിസ്റ്റം തകരാറായതിനാലാണ് ധ്യാനം നടക്കുന്ന ദേവാലയം മാറ്റിയത്.
പ്രശസ്ത വചന പ്രഘോഷകനും, സുപ്രസിദ്ധവാഗ്മിയും, കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ റവ.ഫാ.ജോര്‍ജ് കരിന്തോലില്‍ ആണ് നോമ്പുകാല ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത്. നാളെ മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 വരെയും, ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് ധ്യാനത്തിന്റെ സമയക്രമo. ധ്യാന ദിവസങ്ങളില്‍ കൗണ്‍സിലിംഗിനും, കുമ്പസാരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
നോമ്പുകാലം ജീവിത വിശുദ്ധീകരണത്തിനും, പശ്ചാത്തപിച്ച് പാപമോചനം നേടുവാനും, അതുവഴി വിശുദ്ധ ജീവിതവും, ദൈവാനുഗ്രഹങ്ങളും ധാരാളമായി നേടുന്നതിനും വേണ്ടി ഏവരേയും ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:
ബിജു ആന്റണി O7809295451
ട്വിങ്കിള്‍ ഈപ്പന്‍ O7988428996
സുനില്‍ കോച്ചേരി 07414842481
ദേവാലയത്തിന്റെ വിലാസം
St. Hildas Church,
Northenden,
66 Kenworthy Lane,
Manchester,
M22 4EF.

click on malayalam character to switch languages