1 GBP = 104.36
breaking news

മാഞ്ചസ്റ്റർ നൈറ്റ് വിജിൽ ഇന്ന്; ഫാ.ജോസ് അഞ്ചാനിക്കൽ നയിക്കും…

മാഞ്ചസ്റ്റർ നൈറ്റ് വിജിൽ ഇന്ന്; ഫാ.ജോസ് അഞ്ചാനിക്കൽ നയിക്കും…
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിൽ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകളിൽ നടന്നുവരുന്ന നൈറ്റ് വിജിൽ ഇന്ന് വൈകുന്നേരം 6 മണി മുതൽ വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയത്തിൽ വച്ച് നടക്കും. പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനും  ഗായകനുമായ
റവ.ഫാ.ജോസ് അഞ്ചാനിക്കലാണ് ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത്. ജപമാല, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, ആത്മീയ ഉണർവേകുന്ന സ്തുതിപ്പുകൾ തുടർന്ന് മലയാളം വിശുദ്ധ കുർബാന എന്നിങ്ങനെയാണ് ശ്രുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
നൈറ്റ് വിജിൽ ശുശ്രൂഷകളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരേയും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ക്ഷണിക്കുന്നു.
ദേവാത്തിന്റെ വിലാസം:-
St. Antony’s Church,
Dunkery Road,
Woodhouse Park,
Wythenshawe,
Manchester
M22 0WR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more