1 GBP = 104.26

ലോകമെങ്ങുമുള്ള മലയാളികൾ ഹൃദയത്തിലേറ്റെടുത്ത “കലാഭവൻ ലണ്ടൻ” ഒരുക്കുന്ന “വീ ഷാൽ ഓവർ കം” ലൈവിൽ ഇന്ന് എം.ജയചന്ദ്രൻ, പ്രീതി വാര്യർ….

ലോകമെങ്ങുമുള്ള മലയാളികൾ ഹൃദയത്തിലേറ്റെടുത്ത “കലാഭവൻ ലണ്ടൻ” ഒരുക്കുന്ന “വീ ഷാൽ ഓവർ കം” ലൈവിൽ ഇന്ന് എം.ജയചന്ദ്രൻ, പ്രീതി വാര്യർ….
ജയ്സൺ ജോർജ്
ലണ്ടൻ:- കലാഭവൻ ലണ്ടൻ ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരുക്കുന്ന “വീ ഷാൽ ഓവർ കം” ലൈവിൽ ഇന്ന് ഞായറാഴ്ച (03/05/20) മലയാള സംഗീത ലോകത്തെ മായാ മാന്ത്രികൻ എം. ജയചന്ദ്രനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രീതി വാര്യരും അതിഥികളായി എത്തുന്നു.
ഈ ലോക്ക്ഡൌൺ കാലത്ത്  മലയാളികളുടെ മനസ്സിന്റെ  സ്വാന്തനമായി മാറിയിരിക്കുകയാണ് കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന  “വീ ഷാൽ ഓവർ കം” എന്ന പ്രതിദിന ഫേസ്ബുക് ലൈവ് പരിപാടി. നിരവധി പ്രമുഖരായ കലാകാരന്മാരാണ് ദിവസം തോറുമുള്ള ഈ ലൈവ് പരിപാടിയിൽ അതിഥികളായി എത്തുന്നത്. വീ ഷാൽ ഓവർ കം ലൈവിൽ ഇന്ന് ഞായറാഴ്ച അഥിതിയായി എത്തുന്നത് മലയാളത്തിലെ പ്രമുഖ  സംവിധായകൻ എം ജയചന്ദ്രൻ ആണ്. യുകെ സമയം വൈകുന്നേരം നാലുമണി മുതൽ സംഗീതത്തെക്കുറിച്ചുള്ള സംസാരവും പാട്ടുമൊക്കെയുമായി ശ്രീ എം ജയചന്ദ്രൻ ”വീ ഷാൽ ഓവർ കം” ലൈവിൽ ഉണ്ടായിരിക്കും.
ഇന്ന്  ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് “വീ ഷാൽ ഓവർ കം” മ്യൂസിക്കൽ ലൈവ് പരിപാടി അവതരിപ്പിക്കുന്നത് ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ച പ്രീതി വാരിയർ ആണ്.
“വീ ഷാൽ ഓവർ കം”  പ്രേക്ഷകർക്കായി സംഗീതത്തിലെ നിലവിലെ അതുല്യപ്രതിഭയും സംഗീത സംവിധായകനുമായ ജയചന്ദ്രനെയും പ്രീതി വാര്യരെയും ഒരേ ദിവസം എത്തിക്കുന്നത് വഴി വലിയൊരു സംഗീതവിരുന്നാണ് ഇന്നത്തെ സായാഹ്നത്തിൽ ഒരുക്കുന്നത്. ഏവരെയും ഞായറാഴ്ചയുടെ  സംഗീതസാന്ദ്രമാകുന്ന സായാഹ്നത്തിലേക്ക് സ്നേഹപൂർവ്വം കലാഭവൻ ലണ്ടൻ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more