1 GBP = 104.26

കര്‍ഷകരോഷം പ്രതിഫലിച്ച് ഹരിയാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് കനത്ത തിരിച്ചടി; പലയിടത്തും ഭരണം പോയി, ഒരൊറ്റ സീറ്റില്‍ ഒതുങ്ങി

കര്‍ഷകരോഷം പ്രതിഫലിച്ച് ഹരിയാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് കനത്ത തിരിച്ചടി; പലയിടത്തും ഭരണം പോയി, ഒരൊറ്റ സീറ്റില്‍ ഒതുങ്ങി

ഹരിയാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ജെജെപി സഖ്യത്തിന് കനത്ത് തിരിച്ചടി. മൂന്ന് നഗരസഭകളിലേക്ക് നടന്ന മത്സരത്തില്‍ ഒരൊറ്റ സീറ്റിലേക്ക് ബിജെപി ഒതുങ്ങിപ്പോകുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ട്ത്. കഴിഞ്ഞ തവണയെല്ലാം അഞ്ച് നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപിയ്ക്കാണ് ഇത്തവണ തിരിച്ചടി നേരിടുന്നത്.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷികപരിഷകരണ നിയമങ്ങള്‍ക്കെതിരായ കര്‍ഷകപ്രതിഷേധം ഏറ്റവുമധികം ശക്തിയാര്‍ജിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. കര്‍ഷകരോഷം തന്നെയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിലും പ്രകടമായതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. മൂന്നിടങ്ങളില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ സേനാപതിയില്‍ കോണ്‍ഗ്രസും അംബാലയില്‍ ഹരിയാന ജന്‍ ചേതന പാര്‍ട്ടിയും ജയിച്ചുകയറി. പഞ്ചകുലയില്‍ മാത്രമാണ് ജനവിധി ബിജെപിയ്ക്ക് അനുകൂലമായത്.

2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹിസര്‍, കര്‍മല്‍, പാനിപ്പത്, രൊഹ്താക്ക്, യമുനാനഗര്‍ തുടങ്ങിയിടങ്ങളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റമുണ്ടായിരുന്നു. നവംബര്‍ മാസത്തില്‍ സോനിപ്പത്തിലെ ബറോഡ ഉപതെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രി വെനോദ് ശര്‍മ്മയുടെ ഭാര്യ ശക്തിറാണി അംബാലയില്‍ മേയറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 8084 വോട്ടുകള്‍ക്കാണ് ഇവര്‍ ബിജെപിയുടെ വന്ദനാ ശര്‍മ്മയെ പരാജയപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more