1 GBP = 100.92
breaking news

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) യുടെ മണ്ഡല മകര വിളക്ക് മഹോത്സവം നാളെ…..

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) യുടെ മണ്ഡല മകര വിളക്ക് മഹോത്സവം നാളെ…..

കലിയുഗ വരദനായ ശ്രീ ധർമ്മശാസ്താവിന്റെ മണ്ഡല മകരവിളക്ക് പൂജാ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച്കൊണ്ട് നാളെ ജനുവരി 15ന് ശനിയാഴ്ച മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) മകര വിളക്ക് മഹോത്സവം ഒമിക്രോൺ നിയന്ത്രണത്തിൻ്റെ സാഹചര്യത്തിൽ  വെർച്വൽ ആയി ഇത്തവണയും ആഘോഷിക്കുന്നു.

മുഖ്യ പൂജാരി ശ്രീ പ്രസാദ് ഭട്ടിൻ്റെ കാർമ്മികത്വത്തിൽ ലസ്റ്റർ ശ്രീ ജയ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നിന്ന് നടക്കുന്ന മഹാഗണപതി പൂജ, നവാഭിക്ഷേകം, അഷ്ടോത്തര പൂജ, പടി പൂജ , കുടുംബാർച്ചന, ദീപാരാധനയിലും എല്ലാ G M M H C കുടുംബാംഗങ്ങൾക്കും ഭക്ത ജനങ്ങൾക്കും ഓൺലെെൻ ആയി പങ്കെടുക്കാവുന്നതാണ്.

ആഘോഷങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

പ്രസിഡൻ്റ് – ശ്രീ. കെ. ഹരികുമാർ 07403344590

സെക്രട്ടറി – ശ്രീ. ചന്ദ്രശേഖരൻ നായർ 07865563926

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more