1 GBP = 104.26

യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മനി

യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മനി

യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മനിയുടെ തീരുമാനം. സൈനിക മേഖലയില്‍ പ്രാപ്തരായവരെ ജര്‍മനിയില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ജര്‍മനിയിലെ സൈനിക രംഗത്തുള്ള കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഐടി വിദഗ്ധര്‍ , ഡോക്ടര്‍മാര്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ധരെ ലഭിക്കാത്തതിനാലാണ് മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരെ തേടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അപേക്ഷകരെ സൈനിക ജോലിക്കായി പരിഗണിക്കുമെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രാലയം മേധാവി അറിയിച്ചു.

2025 ആകുമ്പോഴേക്കും 21000 പുതിയ ആളുകളെ വിവിധ തസ്തികകളില്‍ നിയോഗിച്ച് സൈന്യത്തെ വികസിപ്പിക്കാനാണ് ജര്‍മനിയുടെ തീരുമാനം. 2024ഓടെ പ്രതിരോധ ബജറ്റ് 1.2 ശതമാനത്തില്‍ നിന്നും 1.5 ശതമാനത്തിലേക്ക് ഉയര്‍ത്താനും തീരുമാനമുണ്ട്. സൈന്യത്തിലെ വനിതാ പ്രാതിനിധ്യമുയര്‍ത്തുകയും ചെയ്യും. നിലവില്‍ 12 ശതമാനം പേരാണ് സൈന്യത്തിലുള്ളത്. ഈ വര്‍ഷം മുതല്‍ മൂന്നിലൊന്ന് എന്ന രീതിയില്‍ സൈന്യത്തിലേക്ക് സ്ത്രീകളുടെ അപേക്ഷ സ്വീകരിച്ച് തുടങ്ങുമെന്നും ജര്‍മന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more