1 GBP = 104.34
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരവിജയികളെ പ്രഖ്യാപിച്ചു….

ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരവിജയികളെ പ്രഖ്യാപിച്ചു….

സുവാറ 2021 ബൈബിൾ ക്വിസ് സെമിഫൈനൽ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റൗണ്ടുമത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികളാണ് സെമിഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരുന്നത് . സെമിഫൈനൽ  രണ്ടു മത്സരങ്ങളായിട്ടാണ് നടത്തിയത് .

രണ്ടുമത്സരങ്ങളിൽ നിന്നുംകൂടി ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ ഏജ് ഗ്രൂപ്പിൽനിന്നുമുള്ള അഞ്ച് മത്സരാർത്ഥികളാണ് ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്.


സുവാറ 2021 ബൈബിൾ ക്വിസ്  ഫൈനൽ മത്സരം മാഞ്ചസ്റ്റർ സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ഡിസംബർ 11 ന് നടക്കും. ഗവൺമെന്റ് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. മത്സരങ്ങളുടെ നടത്തിപ്പിൽ മാറ്റംവരുത്തേണ്ട സാഹചര്യമുണ്ടായാൽ മത്സരാർത്ഥികളെ മുൻക്കൂട്ടി അറിയിക്കുന്നതായിരിക്കും.

രൂപത ബൈബിൾ അപ്പൊസ്‌റ്റോലറ്റിന്റെ നേതൃത്വത്തിലാണ് സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുന്നത്. സുവാറ 2020 മത്സരങ്ങൾ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയതുപോലെതന്നെ സുവാറ രണ്ടാം വർഷ മത്സരങ്ങളും വിശ്വാസികളുടെ ഇടയിൽ  ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്. കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി മുതിർന്നവരും മത്സരങ്ങളിൽ പങ്കെടുക്കുന്നു.

മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ്‌ വെബ്സൈറ്റ് സന്ദർശിക്കുകയോ റീജിയണൽ കോർഡിനേറ്റേർസുമായിട്ട് ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more