1 GBP = 104.36
breaking news

തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 15 ഗായകസംഘങ്ങൾ.  ഗർഷോം ടി വി യും അസാഫിയൻസും  ചേർന്നൊരുക്കുന്ന എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം ശനിയാഴ്ച കവൻട്രിയിൽ. ഒന്നാം സമ്മാനം ആയിരം പൗണ്ട്.

തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 15 ഗായകസംഘങ്ങൾ.  ഗർഷോം ടി വി യും അസാഫിയൻസും  ചേർന്നൊരുക്കുന്ന എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം ശനിയാഴ്ച കവൻട്രിയിൽ. ഒന്നാം സമ്മാനം ആയിരം പൗണ്ട്.

ജോഷി സിറിയക്

യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട്  ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്നൊരുക്കുന്ന എക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ ഗാന മത്സരത്തിന്റെ രണ്ടാം പതിപ്പ്  ഡിസംബർ 8 ശനിയാഴ്ച കവൻട്രിയിൽ നടക്കും. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന  കരോൾ  ഗാന മത്സരത്തിൽ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നുമായി പതിനഞ്ചോളം ഗായകസംഘങ്ങൾ പങ്കെടുക്കും. മാസങ്ങൾ നീണ്ട പരിശീലനങ്ങൾക്കൊടുവിൽ, കണ്ണിനും കാതിനും കുളിർമയേകുന്ന സംഗീത വിരുന്നൊരുക്കുവാൻ ഇവർ ശനിയാഴ്ച  കവൻട്രിയിൽ ഒത്തുചേരും.   കരോൾ ഗാന സന്ധ്യക്ക് നിറംപകരാൻ  ലണ്ടൻ അസഫിയാൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും അരങ്ങേറും. കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

കഴിഞ്ഞവർഷത്തേതുപോലെ തന്നെ കരോൾ ഗാന മത്സരത്തിൽ  വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ്  സർവീസസ് നൽകുന്ന 1000  പൗണ്ട് ക്യാഷ് അവാർഡും  ട്രോഫിയും , രണ്ടാം സമ്മാനമായി  പ്രൈം മെഡിടെക് എഡ്യൂക്കേഷണൽ കൺസൾറ്റൻറ്സ്  നൽകുന്ന 500 പൗണ്ട് ക്യാഷ് അവാർഡും  ട്രോഫിയും, മൂന്നാം സമ്മാനമായി ജിയാ ട്രാവൽ നൽകുന്ന 250  പൗണ്ട് ക്യാഷ് അവാർഡും  ട്രോഫിയും ആണ്  വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.

ജോയ് ടു ദി വേൾഡിന്റെ ഒന്നാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ ആദ്യകിരീടം ചൂടിയത് കരോള്‍ ഫോര്‍ ക്രൈസ്റ്റ്, ലിവര്‍പൂള്‍ ആയിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയറും, ബിര്‍മിങ്ഹാം നോര്‍ത്ത് ഫീല്‍ഡ് ക്വയറും സ്വന്തമാക്കി.

ആസ്വാദകർക്കായി സൗജന്യ നിരക്കിൽ സ്വാദിഷ്ടമായ ഫുഡ് സ്റ്റാൾ , കേക്ക്  സ്റ്റാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

മത്സരം നടക്കുന്ന വേദിയുടെ അഡ്രസ്: വില്ലൻഹാൾ സോഷ്യൽ ക്ളബ്, റോബിൻഹുഡ് റോഡ്, കവൻട്രി CV3 3BB,
Contact numbers: 07500058024 /  07828456564  / 0795823678

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more