1 GBP = 100.92
breaking news

ഫ്രണ്ട്സ്  ഓഫ് പ്രസ്റ്റൺ ക്രിസ്തുമസ് പുതുവത്സര ആലോഷം ഇന്ന്; പ്രസ്റ്റൺ മേയർ മുഖ്യാതിഥി….  

ഫ്രണ്ട്സ്  ഓഫ് പ്രസ്റ്റൺ ക്രിസ്തുമസ് പുതുവത്സര ആലോഷം ഇന്ന്; പ്രസ്റ്റൺ മേയർ മുഖ്യാതിഥി….  

ജോൺസൺ കളപ്പുരയ്ക്കൽ

ഫ്രണ്ട്സ്   ഓഫ്    പ്രസ്റ്റൺ  മലയാളി  അസോസിയേഷൻ  ഗംഭീരമായ  ക്രിസ്മസ്  നവവൽസര  ആഘോഷങ്ങൾ ഇന്ന് ശനിയാഴ്ച (07/01/23)   വൈകുന്നേരം   5 മണി മുതൽ  പ്രസ്റ്റൺ  ലോങ്ങ്  ഗ്രിഡ്ജ്  സിവിക് ഹാളിൽ നടക്കും.   പ്രസ്റ്റൺ  മേയർ  നെയിൽ ഡാർബി,  പ്രസ്റ്റൺ അൽഫോൻസാ കത്തിഡ്രൽ വികാരി ഫാദർ ബാബു പുത്തൻപുരയ്ക്കൽ യുക്മ  ആദ്യകാല സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായ തമ്പി ജോസ്   എന്നിവർ മുഖ്യാതിഥികൾ  ആയി പരിപാടികളിൽ പങ്കെടുക്കും.

 പരമ്പരാഗത ക്രിസ്മസ് കരോൾ,  തിരുജനനതിൻ്റെ ദൃശ്യാവിഷ്കാരം, സ്കിറ്റ്, ബോളിവുഡ് ഡാൻസ്   ഉൾപ്പടെ FOP കലാ കുടുംബത്തിൻറെ  ഒട്ടനവധി കലാപരിപാടികളുമായി   സൗഹൃദത്തിൻറെയും  സന്തോഷത്തിൻറെയും   ആഹ്ലാദത്തിന്റെയും  ഒരു നിറ സന്ധ്യയിലേക്ക്   പ്രസ്റ്റൺ മലയാളികളെ   സ്വാഗതം  ചെയ്യുന്ന ന്നതായി  F O P  കോർഡിനേറ്റർ  സിന്നി ജേക്കബും,  പ്രോഗ്രാം കോർഡിനേറ്റർ   തോമസ്  മാത്യുവും   അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more