1 GBP = 101.06

ഫാന്‍സി സണ്ണി മരണത്തിന് കീഴടങ്ങി; ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ലീഡ്‌സിലെ മലയാളി നേഴ്‌സ് ഇന്ന് രാവിലെ മരണമടഞ്ഞു

ഫാന്‍സി സണ്ണി മരണത്തിന് കീഴടങ്ങി; ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ലീഡ്‌സിലെ മലയാളി നേഴ്‌സ് ഇന്ന് രാവിലെ മരണമടഞ്ഞു

ലീഡ്‌സിന് സമീപം ഹാഡര്‍സ് ഫീല്‍ഡില്‍ താമസിച്ചിരുന്ന ഫാന്‍സി സണ്ണിയാണ്
മരണത്തിന് കീഴടങ്ങിയത്. പരേതക്ക് അന്‍പത് വയസ്സ് പ്രായമുണ്ടായിരുന്നു. ഓവറിയില്‍ ഉണ്ടായ ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. എ ലെവല്‍ പഠനം പൂര്‍ത്തിയാക്കിയ ഏക മകന്‍ അമല്‍ സണ്ണിക്കും ഭര്‍ത്താവ് കോഴിക്കോട് തോട്ടുമുക്കം സ്വദേശി സണ്ണിക്കുമൊപ്പം ഹാടേഴ്‌സ് ഫീല്‍ഡില്‍ താമസിച്ച് വരുകയായിരുന്നു. രോഗ ബാധയെത്തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ടിരുന്ന ഫാന്‍സിയുടെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

ഫാന്‍സിയുടെ മൂന്ന് സഹോദരിമാരില്‍ ഒരാള്‍ കന്യാസ്ത്രീയും രണ്ടു പേര്‍ ആസ്‌ട്രേലിയലിയയിലാണ്. ഏക സഹോദരന്‍ നാട്ടിലാണ്. യുക്മ ഹംബര്‍ & യോര്‍ക്ക്‌ഷെയര്‍ റീജിയണില്‍ നിന്നുള്ള ഫാന്‍സിയുടെ കുടുംബത്തിന് എല്ലാ വിധ സഹായങ്ങളുമായി യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ ദീപാ ജേക്കബും മുന്‍ റീജിയണല്‍ സെക്രട്ടറി ശ്രീ വര്‍ഗീസ് ഡാനിയും ഒപ്പമുണ്ട്. യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പും സെക്രട്ടറി ശ്രീ റോജിമോന്‍ വര്‍ഗീസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more