1 GBP = 104.17
breaking news

സോണി കടന്തോട്  അച്ചൻറെ മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി.

സോണി കടന്തോട്  അച്ചൻറെ മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ അതിരൂപതയിലെ ജുഡീഷ്യൽ വികാരിയും, ഗൂസ്നാർഗ് സെന്റ് ഫ്രാൻസീസ് പാരീഷ്, ക്ലയ്റ്റൻ ഓൺ ബ്രുക് സെന്റ് തോമസ് പാരീഷ് എന്നീ ഇടവകകളിലെ വികാരിയുമായ സോണി കടന്തോട് അച്ചന്റേയും, സ്റ്റീവനേജിലെ സാജു, സുനിൽ, സുരേഷ് എന്നിവരുടെയും മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി.
ഭർത്താവ് പരേതനായ ജോസഫ്  കടന്തോട്. പരേതക്ക് എഴുപത്തഞ്ചു വയസ്സ് പ്രായം ആയിരുന്നു. സാലു, സിന്ധു, സന്തോഷ് എന്നിവർ എത്സമ്മയുടെ മറ്റു മക്കളാണ്. ചങ്ങനാശ്ശേരി തോപ്പിൽ കുടുംബാംഗമാണ് പരേത.
കർദ്ധിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ലങ്കാസ്റ്റർ അതിരൂപതയുടെ ആർച്ച്  ബിഷപ്പ് പോൾ സ്വർബ്രിക്ക്, ബിഷപ് എമിരിറ്റസ് മൈക്കിൾ കാംപ്ബെൽ,
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ബിഷപ്പ് എമിരിറ്റസ് ജോസഫ് പൗവത്തിൽ, സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല  എന്നിവരും , സർഗ്ഗം സ്റ്റീവനേജ്, എസ് എം സി സി സ്റ്റീവനേജ് എന്നി അസ്സോസിയേഷനുകളും എത്സമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുംഖവും, അനുശോചനവും  അറിയിച്ചു.
ചങ്ങനാശ്ശേരി സെന്റ് ജോസഫ് മെട്രാപോളിറ്റൻ ദേവാലയത്തിൽ അന്ത്യോപചാര ശുശ്രുഷകളും, സംസ്കാരവും പിന്നീട് നടത്തപ്പെടുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more