ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃത സംസ്കാരം നടത്തി
Nov 14, 2022
ഷൈമോൻ തോട്ടുങ്കൽ
ഉരുളുകുന്നം: ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവും പരേതനായ മാത്യു മത്തായിയുടെ ഭാര്യയുമായ ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ മൃതസംസ്കാരം ഞായറാഴ്ച ഉരുളകുന്നം സെന്റ് ജോർജ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടത്തി. സീറോ മലബാർ സഭാ മേജർ ബിഷപ്പ് മാർ ജോർജ് കാർഡിനൽ ആലഞ്ചേരി മുഖ്യ കാർമികനായിരുന്നു. സീറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് മോറൻ മോർ ക്ലീമിസ് കാർഡിനൽ ബസേലിയോസ് ബാവ പരേതയുടെ ഭവനത്തിൽ എത്തി പ്രാർത്ഥനാശുശ്രൂഷ നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.
കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലേക്കാട്ട് മെത്രാപ്പോലീത്ത, സീറോ മലബാർ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ ഭവനത്തിൽ എത്തി പ്രാർത്ഥന നടത്തുകയും സന്ദേശം നൽക്കുകയും ചെയ്തു. ഭവനത്തിൽ ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും, ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നല്കി.
കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, ശ്രീ ജോസ് കെ മാണി എം .പി, ശ്രീ തോമസ് ചാഴിക്കാടൻ എം.പി, മുൻ മന്ത്രി ശ്രീ മോൻസ് ജോസഫ് എംഎൽഎ, ശ്രീ മാണി സി കാപ്പൻ എംഎൽഎ, ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, മുൻ കേന്ദ്രമന്ത്രി ശ്രീ പി.സി തോമസ്, മുൻ ചീഫ് വിപ്പ് ശ്രീ പി .സി ജോർജ്, മുൻ എം.പിമാരായ ശ്രീ വക്കച്ചൻ മറ്റത്തിൽ, ശ്രീ.ജോയ് എബ്രഹാം എന്നിവരും, ശ്രീ ജോർജുകുട്ടി ആഗസ്തി, ശ്രീ ജോസ് ടോം, ശ്രീ ആന്റോ പടിഞ്ഞാറക്കര, ശ്രീ ജോസ് മോൻ മുണ്ടക്കൽ എന്നിവരടക്കം നിരവധി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും, വൈദികരും, സിസ്റ്റേഴ്സും അടക്കം വൻ ജനാവലി ഭവനത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
click on malayalam character to switch languages