1 GBP = 113.33
breaking news

ലണ്ടനിൽ ചാൾസ് ഒന്നാമൻ രാജാവിന്റെ പ്രതിമയിൽ പലസ്തീന്‍ പതാക നാട്ടി ഹമാസ് അനുകൂലികള്‍

ലണ്ടനിൽ ചാൾസ് ഒന്നാമൻ രാജാവിന്റെ പ്രതിമയിൽ പലസ്തീന്‍ പതാക നാട്ടി ഹമാസ് അനുകൂലികള്‍

ലണ്ടന്‍: മുന്‍ രാജാവിന്റെ പ്രതിമയില്‍ ചവിട്ടിക്കയറി പലസ്തീന്‍ പതാക നാട്ടി ഹമാസ് അനുകൂലികള്‍. ലണ്ടന്‍ നഗരഹൃദയമായ ട്രഫല്‍ഗര്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന ചാള്‍സ് ഒന്നാമന്റെ പ്രതിമയിലാണ് പലസ്തീന്‍ പതാക സ്ഥാപിച്ചത്. ജോര്‍ജ് നാലാമന്റെ പ്രതിമയില്‍ ഗ്രാഫിറ്റി പതിപ്പിച്ചതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച ലണ്ടനില്‍ നടത്തിയ പലസ്തീന്‍ അനുകൂല പ്രകടനത്തിനിടെയാണ് സംഭവം.

ലണ്ടനിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ട്രഫല്‍ഗയര്‍ സ്‌ക്വയര്‍. ചരിത്രപരമായ പ്രാധാന്യമുള്ള സ്‌ക്വയര്‍ ബ്രിട്ടീഷ് ഭരണകൂടവുമായി ബന്ധപ്പെട്ട വിവിധ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. ഇവിടെ സ്ഥാപിച്ചിരുക്കുന്ന മുന്‍ രാജക്കന്മാരുടെ പ്രതിമയിലാണ് പലസ്തീന്‍ അനുകൂലികള്‍ അതിക്രമം കാട്ടിയത്.

വിഷയത്തില്‍ ബ്രിട്ടണ്‍ ഇസ്രായേലിന് ഒപ്പമാണെന്ന് വ്യക്തമാക്കിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ലണ്ടനില്‍ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ആയിരങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്തിയത്. ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെ നഗരത്തില്‍ ആഘോഷ പ്രകടനങ്ങള്‍ നടന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more