1 GBP = 104.29
breaking news

നേതാക്കളുടെ മക്കളെ രക്ഷിക്കാൻ പ്രവാസി വ്യവസായികൾ

നേതാക്കളുടെ മക്കളെ രക്ഷിക്കാൻ പ്രവാസി വ്യവസായികൾ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ചവറ എം.എൽ.എ എൻ. വിജയൻപിള്ളയുടെയും മക്കളുടെ ചെക്ക് തട്ടിപ്പുകേസുകൾ വൻ വ്യവസായികൾ ഇടപെട്ട് തീർക്കാൻ ശ്രമം.
യു.എ.ഇയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ ബിനോയ് കോടിയേരിക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് തട്ടിപ്പ് നടത്തിയ തുക അടച്ച് കേസിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം നടക്കുന്നത്. ദുബായിലെ ജാസ് ടൂറിസം ഉടമ ഹസൻ ഇസ്മയിൽ മർസൂഖിക്ക് 1.75 കോടി (10 ലക്ഷം ദർഹം) ഒരു വ്യവസായ പ്രമുഖൻ കൊടുത്ത് കേസ് രാജിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ തുക അടച്ച് കഴിഞ്ഞാൽ ബിനോയ് കോടിയേരിക്ക് നാട്ടിലേക്ക് മടങ്ങാം.

കോടിയേരിയുടെ ഇളയമകൻ ബിനീഷ് കോടിയേരി 10 ലക്ഷം ദർഹത്തിന്റെ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിലാണ് ദുബായിൽ കേസ്. സൗദിയിലെ സാംബാ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽ നിന്നെടുത്ത് വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ഇബ്രാഹിം കമാൽ ഇബ്രാഹിം എന്നയാൾ നൽകിയ പരാതിയിൽ കഴിഞ്ഞ ഡിസംബർ 10ന് ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം ശിക്ഷിച്ചു. ബിനീഷ് നാട്ടിലായതിനാൽ വിധി നടപ്പായില്ല. ദുബായിലെത്തിയാൽ അപ്പോൾ അറസ്റ്റ് ചെയ്യുമെന്നുള്ളതുകൊണ്ട് അങ്ങോട്ട് പോകാനാവാത്ത അവസ്ഥയാണ്. ഈ തുക അടപ്പിക്കാനായി മറ്റൊരു വ്യവസായിയെ തേടുന്നതായാണ് വിവരം.

വിജയൻപിള്ള എം.എൽ.എയുടെ മകൻ ശ്രീജിത്ത് വിജയനെതിരെ ദുബായിൽ 8 കേസുകളാണുള്ളത്. ഒരു കോടി ദർഹത്തിന്റെ തട്ടിപ്പ് നടത്തി ശ്രീജിത്ത് ദുബായ് വിട്ടുവെന്നാണ് കേസ്. ചവറയിലെ പ്രമുഖ പ്രവാസി വ്യവസായിയുടെ ബന്ധുവാണ് ശ്രീജിത്ത്. ഇദ്ദേഹം ഇടപെട്ട് തുക അടച്ച് തീർക്കാനുള്ള നീക്കങ്ങളും നടക്കുന്നതായാണ് അറിവ്. ഇങ്ങനെ വ്യവസായികളുടെ സഹായത്താൽ പണം തിരിച്ചടച്ച് കേസിൽ നിന്ന് മക്കളെ രക്ഷിക്കാനുള്ള സജീവ ശ്രമം നടക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more