മനോജ് പിള്ള
യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളുംസർഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനുംപ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്കാരിക വേദിയുടെആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെവിധിനിർണ്ണയം നടത്തിയത് ഇത്തവണയും പ്രശസ്തരും പ്രഗത്ഭരുമായസാഹിത്യപ്രതിഭകൾ തന്നെയാണ് .പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി. ജെജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ ജോസഫ് അതിരുങ്കൽ, ഡോ. ജോസഫ്കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരാണ് ഇത്തവണത്തെ സാഹിത്യമത്സരങ്ങളുടെ വിധി നിർണ്ണയം നടത്തിയത്.
ലേഖനം, കഥ, കവിത എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ , സീനിയർവിഭാഗങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങൾക്ക് ആവേശകരമായപ്രതികരണമാണ് ലഭിച്ചത്. ലഭിച്ച രചനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവിജയികളെ ഏപ്രിൽ 16 ന് പ്രഖ്യാപിക്കുന്നതാണ്. സാഹിത്യവിഭാഗംകണ്‍വീനർ ജേക്കബ് കോയിപ്പള്ളി പറഞ്ഞു.
വിജയികൾക്കുള്ള അവാർഡുകൾ യുക്മ സഘടിപ്പിക്കുന്ന പ്രൗഡോജ്വലമായസമ്മേളന വേദിയിൽ വെച്ച് നല്കുന്നതാണെന്ന് സാംസ്കാരിക വേദികോർഡിനേറ്റർ തമ്പി ജോസ് , വൈസ് ചെയർമാൻ സി. എ ജോസഫ് , ജനറൽകണ്‍വീനർമാരായ മനോജ് കുമാർ പിള്ള, ഡോ. സിബി വേകത്താനം എന്നിവർപ്രസ്താവനയിൽ അറിയിച്ചു.
സാഹിത്യ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു വിജയിപ്പിച്ചഎല്ലാവരെയും യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറിറോജിമോൻ വറുഗീസ് എന്നിവർ അഭിനന്ദിച്ചു.
നിഷ്പക്ഷവും കൃത്യവുമായ രീതിയിൽ സാഹിത്യ മത്സരങ്ങളുടെ വിധിനിർണ്ണയം നടത്തുന്നതിന് ബഹുമുഖ സാഹിത്യപ്രതിഭകളെയാണ്ഇത്തവണയും യുക്മ സാംസ്കാരികവേദിയ്ക്ക് ലഭിച്ചത്. പ്രവാസിസാഹിത്യകാരന്മാരിൽ ഏറെ ശ്രദ്ധേയനായ ശ്രീ. പി ജെ ജെ ആന്റണി ഏറ്റവുംപുതിയ വിഷയങ്ങൾ സമഗ്രമായി അപഗ്രഥിച്ച് നിരവധി ലേഖനങ്ങളുംകഥാസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭൗമം’, ‘കാണാതെ പോകുന്നകവികൾ’, ‘വരുവിൻ നമുക്ക് പാപം ചെയ്യാം’ തുടങ്ങി നിരവധി കഥകളുംകഥാസമാഹാരങ്ങളും എഴുതി ശ്രദ്ധേയനായ ശ്രീ പി ജെ ജെ ആന്റണിയ്ക്ക്അമേരിക്കയിലെ ഇന്റർനാഷനൽ സൊസൈറ്റി ഓഫ് പോയറ്റ്സ് അവാർഡ്അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിയിലെജുബൈലിൽ വർഷങ്ങളായി ജോലിചെയ്യുന്ന ആലപ്പുഴക്കാരനായ അദ്ദേഹംനല്ലൊരു മോഡറേറ്ററും മികച്ച വാഗ്മിയുമാണ്.
പ്രശസ്ത ചലച്ചിത്ര നിർമാതാവും നടനുമായ ശ്രീ തമ്പി ആന്റണി എഴുത്തിന്റെമേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച സാഹിത്യ പ്രതിഭ കൂടിയാണ് . നിരവധിസിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള തമ്പിആന്റണി പ്രശസ്ത സിനിമ നടൻ ശ്രീ ബാബു ആന്റണിയുടെ സഹോദരനുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളുംഎഴുതിയിട്ടുള്ള തമ്പി ആന്റണിയുടെ ‘വാസ്കോഡിഗാമ’ എന്ന കഥ ഏറെശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച വായനാനുഭവം സമ്മാനിച്ച അദ്ദേഹത്തിന്റെ ആദ്യനോവലായ ‘ഭൂതത്താൻ കുന്ന്”വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.നിരവധിനാടക രചനകളും നടത്തിയിട്ടുള്ള ശ്രീ തമ്പി ആന്റണി അമേരിക്കയിലാണ്സ്ഥിര താമസം.
ഗൾഫ് ജീവിതം കേദ്രബിന്ദുവാക്കി നിരവധി കഥകളും മറ്റു സാഹിത്യരചനകളും നടത്തി അനുവാചക മനസ്സുകളിൽ സ്ഥാനം നേടിയ പ്രവാസിഎഴുത്തുകാരനാണ് ശ്രീ. ജോസഫ് അതിരുങ്കൽ. ‘ഇണയന്ത്രം’ ‘പുലിയുംപെണ്‍കുട്ടിയും’, ‘പ്രതീക്ഷകളുടെ പെരുമഴയിൽ’ തുടങ്ങിയ ജോസഫ്അതിരുങ്കലിന്റെ കഥാസമാഹാരങ്ങളിലെ ഓരോ കഥയും നാട്ടിലുംപ്രവാസഭൂമിയിലുമുള്ള മലയാളി ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. ഖത്തർസമന്വയ സാഹിതി പുരസ്കാരം, ഗോവ പ്രവാസി സംഗമ അവാർഡ്, സിഎച്ച്സ്മാരക പുരസ്കാരം, പൊൻകുന്നം വർക്കി നവലോകം അവാർഡ് തുടങ്ങിനിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ജോസഫ് അതിരുങ്കൽ സൗദിഅറേബ്യയിലെ റിയാദിൽ കുടുംബസമേതം താമസിക്കുന്ന പത്തനംതിട്ടസ്വദേശിയാണ്. പതിറ്റാണ്ടുകളായി പ്രവാസികളുടെ സാമൂഹ്യ സാംസ്കാരികരംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം.
ബെന്യാമിന്റെ ‘ആടുജീവിതം’ ഇംഗ്ളീഷിലേക്ക് ‘ഗോട്ട് ഡെയ്സ് ‘ എന്ന പേരിൽമൊഴിമാറ്റം നടത്തിയ ഡോ. ജോസഫ് കോയിപ്പള്ളി ഇംഗ്ലീഷിലുംമലയാളത്തിലുമായി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളുംപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ജവഹർലാൽ നെഹ്‌റു യൂനിവേഴ്സിറ്റിയിൽ(ജെ.എൻ.യു) നിന്ന് ഇംഗ്ലീഷിൽ നേടിയ ഡോക്ട്രേറ്റുമായി ഭൂട്ടാൻ ഷെറബ്സെ,ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി, സൗദി അറേബ്യയിലെ ഹായിൽയൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ സീനിയർ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു.ഇപ്പോൾ കേരളത്തിലെ കാസർഗോഡുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ്കേരളയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുന്ന മുൻ ഡീൻകൂടിയായ ഡോ. ജോസഫ് കോയിപ്പള്ളി ആലപ്പുഴ തത്തംപള്ളി സ്വദേശിയാണ്.ജെ എൻ യു അലൂംനി അസോസിയേഷൻ കേരളാ ചാപ്റ്റർ ജനറൽസെക്രട്ടറിയും കേരള സെന്റ്രൽ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻപ്രസിഡന്റുമായ അദ്ദേഹം കുടുംബസമേതം കാസർഗോഡ് താമസിക്കുന്നു.
യുകെയിലെ പ്രശസ്തമായ ഐൽസ്ബറി കോളേജിലെ ഗണിതശാസ്ത്രം അദ്ധ്യാപികയായ ശ്രീമതി മീര കമല നിരവധി കവിതകളും കഥകളുംരചിച്ചിട്ടുള്ള കവയിത്രിയാണ്. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും ഉള്ളസാഹിത്യ സൃഷ്ടികളാൽ സമ്പുഷ്ടമായ തിരക്കുകൾക്കിടയിലും യുകെയിലെമലയാളികൾക്കിടയിൽ നല്ല എഴുത്തുകാരിയായി അറിയപ്പെടുന്ന ശ്രീമതി മീരകമല യുകെയിലെ കലാ സാഹിത്യ സാംസ്കാരിക പരിപാടികളിലെല്ലാംനിറസാന്നിദ്ധ്യമാണ് . മികച്ച പ്രഭാഷകയായും കവയിത്രിയായുംഅറിയപ്പെടുന്ന ശ്രീമതി മീര കമലയും ആലപ്പുഴസ്വദേശിയാണ്. ബക്കിംഹാംഷയറിലെ ഐൽസ്ബറിയിൽ നാടകകൃത്തുംഅഭിനേതാവും തബലവിദ്വാനുമായ ഭർത്താവ് മനോജ് ശിവയോടുംമകനോടുമൊപ്പം താമസിക്കുന്നു.
യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിർണ്ണയം നടത്തുവാൻ തയ്യാറായ നിസ്വാർത്ഥമതികളും ആദരണീയരുമായഎല്ലാ സാഹിത്യ പ്രതിഭകളോടും എല്ലാ മത്സരാർഥികളോടുംസാംസ്കാരികവിഭാഗം സാരഥികളായ തമ്പി ജോസ്, സി.എ. ജോസഫ് , ജേക്കബ്കോയിപ്പള്ളി, മനോജ് കുമാർ പിള്ള എന്നിവർ നന്ദി പ്രകാശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :- ജേക്കബ് കോയിപ്പള്ളി( 07402935193 ),മാത്യുഡൊമിനിക് (07780927397 ) കുരിയൻ ജോർജ് ( 07877348602) എന്നിവരെയോ മറ്റ് യുക്മ സാംസ്കാരിക വേദി സാരഥികളെയോ ബന്ധപ്പെടാവുന്നതാണ്.
click on malayalam character to switch languages