1 GBP = 106.30
breaking news

രവീന്ദ്രഗീതത്തിന്റെ പുതിയ എപ്പിസോഡിൽ പാടുന്നു രചനയും ഹരിയും പിന്നെ പേളിയും ………. നർമ്മത്തിൽ ചാലിച്ച അവതരണ ശൈലിയിൽ ഗോളുകളും സെൽഫ് ഗോളുകളും അടിച്ചു ദീപാ നായർ 

രവീന്ദ്രഗീതത്തിന്റെ പുതിയ എപ്പിസോഡിൽ പാടുന്നു രചനയും ഹരിയും പിന്നെ പേളിയും ………. നർമ്മത്തിൽ ചാലിച്ച അവതരണ ശൈലിയിൽ ഗോളുകളും സെൽഫ് ഗോളുകളും അടിച്ചു ദീപാ നായർ 

സജീഷ് ടോം

“ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3” നാലാമത്തെ റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുകയാണ്. മലയാള സിനിമ സംഗീത വിഹായസിലെ കിരീടം ചൂടാത്ത മന്നൻ രവീന്ദ്രൻ മാഷിന്റെ സ്മരണ തളംകെട്ടിനിൽക്കുന്ന പാട്ടരങ്ങിൽ നിത്യഹരിതങ്ങളായ രവീന്ദ്രഗീതങ്ങളുമായി മത്സരാർത്ഥികൾ എത്തുകയായി.

ഈ എപ്പിസോഡിൽ പാടുന്നത് രചനാ കൃഷ്ണൻ, ഹരികുമാർ വാസുദേവൻ, പേളി പെരുമ്പള്ളിൽ എന്നിവരാണ്. രചന “മഴ” എന്ന ചിത്രത്തിലെ ‘വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ ‘ എന്ന രവീന്ദ്രഗീതം ആലപിക്കുമ്പോൾ, ഹരികുമാർ “ഹിസ് ഹൈനസ് അബ്ദുള്ള” എന്ന ചിത്രത്തിലെ പ്രസിദ്ധമായ ‘പ്രമദവനം വീണ്ടും ഋതുരാഗം ചൂടി’ എന്ന ഗാനമാണ് ആലപിക്കുന്നത്.

സ്റ്റാർസിംഗറിലെ യു കെ ക്ക് പുറത്തുള്ള മത്സരാർത്ഥികളിൽ ഒരാളായ സ്വിറ്റസർലണ്ടിൽ നിന്നുള്ള പേളി പെരുമ്പള്ളിൽ ആണ് ഈ എപ്പിസോഡിലെ മൂന്നാമത്തെയും അവസാനത്തെയുമായ ഗായിക. “കിഴക്കുണരും പക്ഷി” എന്ന ചിത്രത്തിലെ “ഹേയ് കൃഷ്ണ ഹരേ കൃഷ്ണാ” എന്ന ഗാനമാണ് പേളി ആലപിക്കുന്നത്. പതിവുപോലെ സ്റ്റാർസിംഗർ വിധികർത്താക്കളായ ഡോക്ടർ ഫഹദ് മുഹമ്മദ്, ലോപ മുദ്ര എന്നിവർ തികഞ്ഞ ഒത്തിണക്കത്തോടെ മത്സരാർത്ഥികളെ തിരുത്തിയും പ്രോത്സാഹിപ്പിച്ചും മുന്നേറുന്ന കാഴ്ച നമ്മൾ ഈ എപ്പിസോഡിലും കാണുന്നു. അവതാരകയായ ദീപാ നായർ സ്വതഃസിദ്ധമായ ശൈലിയിൽ രസകരമായി എപ്പിസോഡിന്റെ മുന്നോട്ടു കൊണ്ടുപോകുന്നു.

നാലാമത്തെ റൗണ്ട് മത്സരങ്ങൾ താഴെ കാണുന്ന യുട്യൂബ് ലിങ്കിൽ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more