സാൻ ഫ്രാൻസിസ്കോ: അഞ്ചു കോടി ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ചോർത്തിയ സംഭവത്തിൽ മാപ്പു പറഞ്ഞ് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാർക് സക്കർബർഗ്. ബ്രിട്ടൻ ആസ്ഥാനമായുള്ള േകംബ്രിജ് അനലറ്റിക വിവരങ്ങൾ ചോർത്തിയ സംഭവത്തിലാണ് സക്കർബർഗ് തെറ്റ് സമ്മതിച്ച് മാപ്പു പറഞ്ഞത്.
തെൻറ കമ്പനി അബദ്ധം െചയ്തിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും- ഫേസ്ബുക്ക് പോസ്റ്റിൽ സക്കർ ബർഗ് പറഞ്ഞു.
എന്ത് തെറ്റാണ് കമ്പനി ചെയ്തതെന്ന് പോസ്റ്റിൽ വ്യക്തമായി പറയുന്നില്ല. എന്നാൽ, ഫേസ്ബുക്ക് പ്ലാറ്റ് ഫോമിലുള്ള ആപ്പുകളെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആപ്പ് ഡെവലപ്പർമാർക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ലഭ്യമാകുന്നത് നിയന്ത്രിക്കും. തങ്ങളുടെ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭ്യമാക്കുന്നത് തടയുന്നതിനുള്ള സംവിധാനം അംഗങ്ങൾക്കായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങൾ ചോർന്നത് വലിയ വിശ്വാസ വഞ്ചനയായി. ഇൗ സംഭവത്തിൽ തനിക്ക് വളരെയധികം ദുഃഖമുണ്ട്. ജനങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ അടിസ്ഥാനപരമായ ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും സക്കർ ബർഗ് സി.എൻ.എന്നിനോട് പറഞ്ഞു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും ബ്രെക്സിറ്റ് അനുകൂലികളെയും സഹായിക്കുന്നതിന് അനലറ്റിക അനുവാദമില്ലാതെ അഞ്ചു കോടിയിലേറെ ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. സ്വകാര്യ വിവരങ്ങൾ രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ചതിന് ഫേസ്ബുക്ക് വിശദീകരണം നൽകണമെന്ന് യൂറോപ്യൻ യൂനിയനും ബ്രിട്ടീഷ് നിയമസാമാജികരും ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ ചോർത്താനായി നിർമിച്ച ആപ് 2,70,000 ആളുകൾ ഡൗൺലോഡ് ചെയ്തതായി ഫേസ്ബുക്ക് അധികൃതർ സമ്മതിച്ചിരുന്നു.
അതേസമയം, ഡാറ്റകൾ ചോർത്താനായി സഹായം നൽകിയ ഡോ. അലക്സാണ്ടർ കോഗൻ താൻ ബലിയാടാവുകയായിരുന്നു എന്ന് വെളിപ്പെടുത്തി. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കുന്നതിെൻറ ഭാഗമായി ഡാറ്റകൾ ചോർത്താനാണ് ആപ് നിർമിക്കാൻ ഏൽപിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും കോഗൻ പറഞ്ഞു. കോഗൻ തങ്ങളുടെ ചട്ടങ്ങൾ ലംഘിച്ചതായി ഫേസ്ബുക് കുറ്റപ്പെടുത്തിയിരുന്നു.
click on malayalam character to switch languages