1 GBP = 105.83

39 ഇന്ത്യക്കാരും മരിച്ച് വീണത് ഹർജിത്തിന്റെ മുന്നിൽ; കഴിഞ്ഞ മൂന്ന് വർഷമായി ഇത് പറയുന്നെങ്കിലും സർക്കാർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല; ഇറാഖില്‍ 39 ഇന്ത്യക്കാരുടെ മരണത്തെക്കുറിച്ച് യുവാവിന്റെ വെളിപ്പെടുത്തല്‍

39 ഇന്ത്യക്കാരും മരിച്ച് വീണത് ഹർജിത്തിന്റെ മുന്നിൽ; കഴിഞ്ഞ മൂന്ന് വർഷമായി ഇത് പറയുന്നെങ്കിലും സർക്കാർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല; ഇറാഖില്‍ 39 ഇന്ത്യക്കാരുടെ മരണത്തെക്കുറിച്ച് യുവാവിന്റെ വെളിപ്പെടുത്തല്‍

ഇറാഖില്‍ ഭീകരരുടെ പിടിയില്‍ അകപ്പെട്ട 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുഷമ സ്വരാജ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യം താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പറയുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കാനോ വിശ്വസിക്കാനോ കൂട്ടാക്കിയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ജിത് മഹിന്‍ എന്ന യുവാവ്.

മൊസൂളിലെ നിര്‍മാണക്കമ്പനിയില്‍ ജീവനക്കാരനായിരുന്ന മസിഹിനെയും മറ്റു 39 ഇന്ത്യക്കാരെയും 2014 ജൂണ്‍ 11നു രാത്രിയാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അതിനുശേഷം നടന്നതിനെക്കുറിച്ചാണ് മലിഹ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”സിറിയയിലെ യുദ്ധം ഇറാഖിലേക്കും പടര്‍ന്നതായി മേയ് അവസാനത്തോടെ ഞങ്ങള്‍ക്കു വിവരം ലഭിച്ചു. സമീപം സേനാ ആസ്ഥാനമുള്ളതുകൊണ്ടു ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നു കമ്പനി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.

ജൂണ്‍ പത്തിന് ആസ്ഥാനത്തേക്കു നിരന്തരം വെടിവയ്പുണ്ടായി. പ്രത്യാക്രമണം നടന്നെങ്കിലും പിറ്റേന്ന് ആസ്ഥാനം ഭീകരര്‍ പിടിച്ചെടുത്തു. ഇന്ത്യക്കാരും ബംഗ്ലാദേശികളും മാത്രമായിരുന്നു ക്യാംപിലുണ്ടായിരുന്നത്.

അന്നു രാത്രി 35 ഭീകരര്‍ ക്യാംപിലെത്തി ഞങ്ങളോടു ട്രക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അല്‍ മന്‍സൂര്‍ വ്യവസായ മേഖലയിലേക്കെത്തിച്ചു. എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. വീടുകളിലേക്കു വിളിക്കാന്‍ ഞങ്ങളെ അനുവദിച്ചു.

മൊബൈല്‍ റീചാര്‍ജ് കാര്‍ഡ് പോലും ലഭ്യമാക്കി. ”സുരക്ഷിതരാണെന്നു ഞങ്ങള്‍ കരുതിയിരിക്കെ, 15ന് അവര്‍ ഇന്ത്യക്കാരെ മാത്രം മറ്റൊരിടത്തേക്കു കൊണ്ടുപോയി. ഇന്ത്യയിലേക്കു മടക്കി അയയ്ക്കാന്‍ എര്‍ബിലിലേക്കു കൊണ്ടുപോകുന്നുവെന്നാണു ഞങ്ങള്‍ കരുതിയത്. കണ്ടെയ്‌നര്‍ ട്രക്കിലായിരുന്നു യാത്ര.

ഏതാനും മണിക്കൂര്‍ സഞ്ചരിച്ച ഞങ്ങള്‍ മൊസൂളിനു പുറത്തുള്ള മരുഭൂമിയിലെത്തി. നാല്‍പതോളം ഭീകരര്‍ അവിടെയുണ്ടായിരുന്നു. ഇന്ത്യക്കാര്‍ എന്തിന് ഇറാഖില്‍ വന്നുവെന്നു സംഘത്തലവന്‍ ഞങ്ങളോട് ആക്രോശിച്ചു.

ജീവന്‍ അപകടത്തിലാണെന്നു ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങളെല്ലാവരും കൈകള്‍ കൂപ്പി കേണപേക്ഷിച്ചു. ആരും കേട്ടില്ല. മുട്ടുകുത്തി ഇരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതെല്ലാം ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി. ബംഗാള്‍ സ്വദേശി സമല്‍, പഞ്ചാബില്‍നിന്നുള്ള ബല്‍വന്ത് റായ് സിങ് എന്നിവര്‍ക്കു നടുവിലായി ഞാന്‍ ഇരുന്നു. തൊട്ടുപിന്നാലെ വെടിശബ്ദം മുഴങ്ങി.

ഓരോരുത്തരായി താഴേക്കു വീണു. സമല്‍ വീണതിനു പിന്നാലെ എന്റെനേര്‍ക്കു വെടിയുണ്ട പാഞ്ഞു. തുടയില്‍ വെടിയേറ്റ ഞാന്‍ സമലിന്റെ പുറത്തേക്കു വീണു; ബല്‍വന്ത് എന്റെമേലും. വെടിവയ്പ് ഒന്നര മിനിറ്റു നീണ്ടു.

ഞാന്‍ മരിച്ചപോലെ ചലനമറ്റു കിടന്നു. അല്‍പനേരത്തിനുശേഷം ഭീകരര്‍ അവിടെനിന്നു പോയി. ഒരുവിധത്തില്‍ എഴുന്നേറ്റു മരുഭൂമിയിലൂടെ നടന്ന ഞാന്‍ റോഡിലെത്തി. ഒരു ടാക്‌സിക്കാരന്‍ എന്നെ മൊസൂളിലെത്തിച്ചു. ബംഗ്ലദേശി ജീവനക്കാര്‍ അവിടെയുണ്ടായിരുന്നു. ഞാനും ബംഗ്ലദേശിയാണെന്നു മൊസൂളിലെ ഭീകരരോടു നുണ പറഞ്ഞു.

അതു വിശ്വസിച്ച അവര്‍ എന്നെ എര്‍ബിലിലെത്തിച്ചു. തുടര്‍ന്നു വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍, ബദ്ഗാദിലെ ഇന്ത്യന്‍ എംബസിയുടെ നമ്പര്‍ ലഭിച്ചു. എംബസിയുടെ സഹായത്തോടെ ദോഹ വഴി ഇന്ത്യയിലെത്തി.” – മസിഹ് പറഞ്ഞു.

മടങ്ങിയെത്തിയ എന്നെ മൂന്നു മാസത്തോളം സുരക്ഷാ ഏജന്‍സികള്‍ ഒളിവില്‍ പാര്‍പ്പിച്ചു. സത്യം പുറംലോകത്തെ അറിയിച്ചെങ്കിലും കള്ളം പറയുകയാണെന്നും കൊലപാതകം സ്ഥിരീകരിക്കുന്നതിനുള്ള വിവരങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. മസിഹ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more