1 GBP = 106.31

സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു

സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു

തിരുവനന്തപുരം: സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലായിരുന്നു അന്ത്യം. ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്നിവയാണ് പ്രശസ്തമായ കൃതികള്‍. വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

1976 ല്‍ ‘ജനിതക’ത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, ‘ചുവന്ന ചിഹ്നങ്ങള്‍’ എന്ന ചെറുകഥാസമാഹാരത്തിന് 2006 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. ‘പിതൃതര്‍പ്പണം’ 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാര്‍ഡ് (കേരള ഗവ.) 1981ല്‍ ‘ശേഷക്രിയ’യ്ക്കും 95ല്‍ ‘കഴക’ത്തിനും ലഭിച്ചിട്ടുണ്ട്.

1943ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 1976ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന പുസ്തകത്തിന് ലഭിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more