- കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ
- പ്രതികളായവരെയെല്ലാം കൊന്നുകളയണമെന്നാണ് അപ്പോള്‍ തോന്നിയത്, വല്ലാത്തൊരു സമാധാനക്കേടിലാണ്: ലാല്‍
- വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും: വിജയ്
- തെക്കൻ കേരളത്തിൽ ഇന്ന് വോട്ടെടുപ്പ്, വടക്കൻ കേരളത്തിൽ ഇന്ന് കലാശക്കൊട്ട്; കേരളമാകെ യു.ഡി.എഫ് തരംഗം: പി കെ ഫിറോസ്
- ജപ്പാനിൽ ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്
- കേരളത്തിലെ എസ്ഐആര്‍: സമയപരിധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി നല്കി സുപ്രീംകോടതി
- തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: ഉച്ച വരെ ഭേദപ്പെട്ട പോളിങ്
അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയ യെമനില്‍ എത്തുമായിരുന്നു: അശോകന്
- Mar 06, 2018
ദില്ലി: അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഹാദിയ (അഖില) ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് സുപ്രിം കോടതിയില്‍ അശോകന്റെ പുതിയ സത്യവാങ്മൂലം. ഫാസില്‍ മുസ്തഫ- ഷെറിന് ഷഹാന ദമ്പതികളുമായി അഖില(ഹാദിയ)യുടെ ബന്ധത്തെ കുറിച്ചുള്ള എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നാണ് ആവശ്യം. കേരള പൊലീസിന്റെ ഓപ്പറേഷന് പീജിയന്‍ലൂടെ (Operation Pigeon) 350 പേരെ ഐഎസില്‍ ചേരുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചു എന്നും അശോകന് വ്യക്തമാക്കി.
ഹാദിയ കേസില്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ ആണ് തന്റെ മകളെ യെമനിലേക്ക് കൊണ്ട് പോകാന്‍ നടന്ന ആദ്യ ശ്രമത്തെ കുറിച്ച് അശോകന് വെളിപ്പെടുത്തിയിരിക്കുന്നത്. ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയില് നിന്ന് സമീപകാലത്ത് ആണ് ഇക്കാര്യം അറിഞ്ഞത് എന്നും സത്യവാങ്മൂലത്തില്‍ അശോകന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകള്‍ അഖില (ഹാദിയ) 2015 ല്‍ മലപ്പുറം സ്വദേശിയായ ഷാനിബുമായി
നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ ആണ് അഖില ഇസ്ലാം മതത്തിലേക്ക് ആകൃഷ്ട ആകുന്നത് എന്ന് അശോകന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.
ഷാനിബ് തന്റെ മൂത്ത സഹോദരി ആയ ഷെറിന് ഷഹാനയെ അഖിലയ്ക്ക് (ഹാദിയ) പരിചയെപ്പെടുത്തി. ഫാസില്‍ മുസ്തഫയുടെ ഭാര്യയാണ്ഷെറിന് ഷഹാന. ഈ ദമ്പതികളുമായുള്ള പരിചയത്തിനിടയില്‍ അഖിലയ്ക്ക് ഫാസില്‍ മുസ്തഫ രണ്ട് വാഗ്ദാനങ്ങള്‍ നല്കി. യെമനിലേക്ക് ഒരു യാത്രയും, തന്റെ രണ്ടാം ഭാര്യ പദവിയും. ഇതിനിടെ ഫാസില്‍ മുസ്തഫയും ഷെറിന് ഷഹാനയും അഖിലയെ (ഹാദിയ) എറണാകുളത്തേക്ക് കൊണ്ട് പോയി. അഖില (ഹാദിയ) മുസ്ലിം മത്തിലേക്ക് മാറിയതായി വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം സംഘടിപ്പിച്ചു. പല പേരുകളില്‍ നിന്ന് ആസിയ എന്ന പേര് ഈ ദമ്പതികള്‍ അഖിലയ്ക്ക് (ഹാദിയ) തെരെഞ്ഞെടുത്തു എന്നും അശോകന് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ അടുത്ത സുഹൃത്തും സ്കൂളിലെ സഹപാഠിയുമായ അമ്പിളിയോട് അഖില (ഹാദിയ) ഫാസില്‍ മുസ്തഫയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞു. മുസ്ലിം ആയ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യ ആകുന്നതില്‍ നിന്ന് അഖിലയെ (ഹാദിയ) അമ്പിളി പിന്തിരിപ്പിച്ചു. ഇതോടെ ഫാസില്‍ മുസ്തഫയും ആയുള്ള വിവാഹത്തില്‍ നിന്ന് അഖില പിന്മാറി. ഇതേ തുടര്‍ന്ന് അഖിലയെ (ഹാദിയ) യെമനിലേക്ക് കൊണ്ട് പോകാന്‍ ഉളള പദ്ധതി ഫാസില്‍ മുസ്തഫയും ഷെറിന് ഷഹാനയും ഉപേക്ഷിച്ചു.
പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമായിരുന്നതായും, ഈ കണ്ടെത്തലുകള്‍ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും അശോകന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മംഗലാപുരത്ത് എത്തുകയാണെങ്കില്‍ യെമനിലേക്ക് കൊണ്ട് പോകാം എന്ന വാഗ്ദാനം ഷെറിന് ഷഹാന നല്‍കിയിരുന്നതായി കേരള പോലീസ് കണ്ടെത്തിയിരുന്നു. യെമനിലേക്ക് കൊണ്ട് പോകാന്‍ ഫാസില്‍ മുസ്തഫയും ഭാര്യ ഷെറിന് ഷഹാനയും നടത്തിയ ശ്രമങ്ങളെ സംബന്ധിച്ച് കേരള പോലീസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല എന്നും അശോകന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഷെറിന് ഷഹാനയും ഫാസില്‍ മുസ്തഫയും അഖിലയെ (ഹാദിയ) യെമനിലേക്ക് കൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതായി കേരള പോലീസിന്റെ റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ വിശദമായ തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല എന്ന് അശോകന് ആരോപിക്കുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ ഹൈകോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഷെറിന് ഷഹാന -ഫാസില്‍ മുസ്തഫ ദമ്പതികളും ആയി അഖിലയുടെ (ഹാദിയ) ബന്ധത്തെ കുറിച്ച് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കണം എന്നും അശോകന് ആവശ്യപ്പെടുന്നു. അഖിലയെ (ഹാദിയ) നിരവധി തവണ വിദേശത്തേക്ക് കൊണ്ട് പോകാകാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ വിദേശത്തേക്ക് കൊണ്ട് പോകുന്നത് എന്തിന് എന്ന കാര്യം അഖിലയ്ക്ക് (ഹാദിയ) അറിയില്ലായിരുന്നു എന്നും അശോകന് വ്യക്തമാക്കുന്നു.
ഇസ്ലാമിക സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ ഉള്ള സ്ഥലത്തേക്ക് മാറാനുള്ള കേസിലെ എതിര്‍കക്ഷികളുടെ ശ്രമം ഹാദിയ എതിര്‍ത്തിട്ടില്ല. അഖിലയെ (ഹാദിയ) വിദേശത്തേക്ക് കൊണ്ട് പോകാകാനുള്ള ഹീനമായ ഗൂഢാലോചന സംബന്ധിച്ച് വിവിധ ഘട്ടങ്ങളിലായി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വ്യക്തമാക്കിയിട്ടുള്ളത് താന്‍ ആണ്. എന്നാല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത 25 പേജ് ദൈര്‍ഘ്യം ഉള്ള സത്യവാങ്മൂലത്തില്‍ ഒരിടുത്ത്പോലും അഖില (ഹാദിയ) അതിനെ എതിര്‍ത്തിട്ടില്ല എന്നും അശോകന് ചൂണ്ടിക്കാട്ടുന്നു.
2016 ജൂലൈ യില്‍ തന്നോട് നടത്തിയ രണ്ട് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ സിറിയയില്‍ ആട് മേയ്ക്കാന്‍ പോകുന്നതിനുള്ള താത്പര്യം അഖില (ഹാദിയ) അറിയിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ ഈ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം ഷെഫിന് ജഹാന്റെ അഭിഭാഷകര്‍ കോടതിയില്‍ വായിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള ശ്രമം നടന്നു. അതേസമയം ഈ ടെലിഫോണ്‍ സംഭാഷണത്തെയോ, സിറിയയില്‍ പോകാന്‍ ഉള്ള പദ്ധതിയെയോ അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല എന്നും അശോകന് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് ശേഷം ഷെഫിന് ജഹാന് മസ്കറ്റിലേക്ക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനെ കുറിച്ചും അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല. ഹൈക്കോടതി ഷെഫിന് ജഹാന്റെ ഈ ശ്രമങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. താന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നില്ല എങ്കില്‍ ഇതിനോടകം തന്നെ മകളെ വിദേശത്തേക്ക് കടത്തുമായിരുന്നു എന്നും അശോകന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന യുവാക്കളെയും യുവതികളെയും കണ്ടെത്തി അവരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ ഉള്ള സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാന്‍ വ്യക്തമായ ഒരു സംഘടന ശൃംഖല കേരളത്തില്‍ നിലവിലുണ്ടെന്ന് അശോകന് ആരോപിക്കുന്നു. ഐഎസ്ഐഎസ്, ഹിസ്ബുള്‍ മുജാഹദീന്‍, ലഷ്കര്‍ ഇ തോയ്ബ എന്നീ സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രന്റ്, എസ്ഡിപിഐ എന്നിവയുടെ വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവ ആണ് യുവാക്കളെയും യുവതികളെയും മതം മാറ്റി വിദേശത്തേക്ക് കടത്തുന്നത്.
കേരളത്തിൽ നിന്ന് ഇതിനോടകം നൂറോളം പേരെ ഐഎസില്‍ ചേർന്നിട്ടുണ്ട് എന്നാണ് കേരള പോലീസിന്റെ കണ്ടെത്തൽ എന്നും അശോകൻ ചൂണ്ടിക്കാട്ടുന്നു. തീവ്രചിന്താഗതിയുള്ളവരെ പിന്തിരിപ്പിക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതി ആയ ‘ഓപ്പറേഷൻ പീജിയനി’ലൂടെ 350 പേരെ ഐഎസില്‍ ചേരുന്നതിൽ നിന്ന് തടയാൻ സാധിച്ചു എന്നും അശോകൻ സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവർ വ്യത്യസ്ത പേരുകളും രൂപ ഭാവങ്ങളും സ്വീകരിക്കാറുണ്ട്.
ഇത് പോലീസിന്റെ നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപെടാൻ ആണ്. സ്വതന്ത്രവും ഉയർന്ന വിദ്യാഭ്യാസമുള്ളതുമായ
വ്യക്തികൾ വിശദീകരണങ്ങൾ ഒന്നും ഇല്ലാതെ വ്യത്യസ്ത പേരുകൾ സ്വീകരിക്കാൻ ഇടയില്ല എന്നും അശോകൻ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ ഭാഗമായി അഞ്ച് പേരുകൾ വിവിധ ഘട്ടങ്ങളിൽ ആയി അഖില സ്വീകരിച്ചിരുന്നു എന്ന് അശോകൻ ചൂണ്ടിക്കാട്ടുന്നു. അസിയ, അദ് യ, അദ്യ, ആദിയ, ഹാദിയ. എന്നാൽ എന്ത് കൊണ്ടാണ് വിവിധ പേരുകൾ സ്വീകരിച്ചത് എന്ന് അഖില (ഹാദിയ) സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടില്ല. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാകട്ടെ അഖില എന്ന യഥാർത്ഥ പേരും പരാമർശിച്ചിട്ടുണ്ട് എന്നും അശോകൻ സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
അഭിഭാഷനായ എ രഘുനാഥ് ആണ് അശോകന്റെ സത്യവാങ് മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. സത്യവാങ്മൂലം വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും.
Latest News:

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ
കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രൻ. ഇത്തവണ എൻഡിഎ വലിയ മ...Latest News
പ്രതികളായവരെയെല്ലാം കൊന്നുകളയണമെന്നാണ് അപ്പോള്‍ തോന്നിയത്, വല്ലാത്തൊരു സമാധാനക്കേടിലാണ്: ലാല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടന് ല...Latest News
വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും: വിജയ്
കേന്ദ്രസർക്കാരിന് മാത്രമാണ് തമിഴ്നാട് സംസ്ഥാനവും പുതുച്ചേരി യൂണിയൻ ടെറിട്ടറിയുമെന്ന് ടിവി കെ അധ്യക്...Latest News
തെക്കൻ കേരളത്തിൽ ഇന്ന് വോട്ടെടുപ്പ്, വടക്കൻ കേരളത്തിൽ ഇന്ന് കലാശക്കൊട്ട്; കേരളമാകെ യു.ഡി.എഫ് തരംഗം: ...
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വ...Latest News
ജപ്പാനിൽ ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനിൽ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ട...Latest News
കേരളത്തിലെ എസ്ഐആര്‍: സമയപരിധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി നല്കി സുപ്രീംകോടതി
കേരളത്തിലെ എസ്ഐആര്‍ സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടി നല്കി സുപ്രീംകോടതി. ഇതോടെ എന്യുമറേഷന് ഫോം ...Latest News
തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: ഉച്ച വരെ ഭേദപ്പെട്ട പോളിങ്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ്...Latest News
ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു
ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന് ദിലിപീനെ തിരിച്ചെടുക്കുന്നതില...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രൻ. ഇത്തവണ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കും. ഇത് മനസിലാക്കി യുഡിഎഫും എൽഡിഎഫും വലിയ വർഗീയ പ്രചാരണങ്ങളുമായി വന്നു. വീടുകൾ കയറി പച്ചയായ വർഗീയതയുമായി വന്നു. ഇത്ര ഗുരുതര സ്വഭാവമുള്ള പച്ചയായ വർഗീയത പറഞ്ഞ് ഇതുവരെ വോട്ട് പിടുത്തം ഉണ്ടായിട്ടില്ല. എൻഡിഎ കേന്ദ്ര സർക്കാർ നേട്ടങ്ങൾ വിശദീകരിച്ചാണ് വോട്ട് ചോദിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മുന്നിൽ നിന്ന് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നു. വിഡി സതീശൻ പറഞ്ഞ
- പ്രതികളായവരെയെല്ലാം കൊന്നുകളയണമെന്നാണ് അപ്പോള്‍ തോന്നിയത്, വല്ലാത്തൊരു സമാധാനക്കേടിലാണ്: ലാല്‍ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടന് ലാല്‍. ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം. ‘ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോള്‍ അനുഭവിച്ച വിഷമവും സങ്കടവും പ്രശ്നങ്ങളുമൊക്കെ കേട്ടപ്പോള്‍ പ്രതികളായവരെയെല്ലാം കൊന്നുകളയണമെന്നാണ് തോന്നിയത്. കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണണെന്നാണ് ആഗ്രഹിക്കുന്നത്. കേസ് സുപ്രീം കോടതിയിലേക്ക് പോവുകയാണെങ്കില്‍ എന്തൊക്കെ എനിക്ക് ചെയ്യാനാകുമോ
- വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും: വിജയ് കേന്ദ്രസർക്കാരിന് മാത്രമാണ് തമിഴ്നാട് സംസ്ഥാനവും പുതുച്ചേരി യൂണിയൻ ടെറിട്ടറിയുമെന്ന് ടിവി കെ അധ്യക്ഷൻ വിജയ്. എന്നാൽ ടിവികെയ്ക്ക് അങ്ങനെയല്ല. എല്ലാവരും ഒന്നാണ്, എല്ലാവരും സ്വന്തക്കാരാണ്. വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും. പുതുച്ചേരി സർക്കാർ ഡിഎംകെ സർക്കാരിനെ പോലെയല്ലെന്നും വിജയ് പറഞ്ഞു. 41 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുയോഗമാണിത്. ടിവികെ നടത്തുന്ന റാലിയ്ക്ക് കൃത്യമായ സുരക്ഷ ഒരുക്കി. പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് നന്ദി. ഇത് കണ്ടെങ്കിലും ഡിഎംകെ
- തെക്കൻ കേരളത്തിൽ ഇന്ന് വോട്ടെടുപ്പ്, വടക്കൻ കേരളത്തിൽ ഇന്ന് കലാശക്കൊട്ട്; കേരളമാകെ യു.ഡി.എഫ് തരംഗം: പി കെ ഫിറോസ് തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളമാകെ യു.ഡി.എഫ് തരംഗമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പ്രതികരിച്ചു. തെക്കൻ കേരളത്തിൽ ഇന്ന് വോട്ടെടുപ്പ്, വടക്കൻ കേരളത്തിൽ ഇന്ന് കലാശക്കൊട്ട്; കേരളമാകെ യു.ഡി.എഫ് തരംഗം എന്ന് പി കെ
- ജപ്പാനിൽ ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ് ടോക്യോ: ജപ്പാനിൽ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വൻ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടർ സ്കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ
പ്രെസ്റ്റൺ, യുകെ – ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മികച്ച പ്രദർശനമായ മിസ് & മിസിസ് മലയാളി യുകെ സീസൺ 2 എന്ന പരിപാടിയിലൂടെ മാണിക്കത്ത് ഇവന്റ്സ് വീണ്ടും ശ്രദ്ധേയമായി. ഐക്കണിക് പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ നടന്ന പരിപാടി യുകെയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ ഒരുമിച്ച വേദി കൂടിയായി. വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന ഒരു യഥാർത്ഥ ചരിത്ര സായാഹ്നമാണ് സൃഷ്ടിച്ചതെന്ന് കാണികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാവൈഭവത്തിന്റെയും ഫാഷന്റെയും അസാധാരണമായ ഒരു
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്…. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ &
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ /
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ






click on malayalam character to switch languages