1 GBP = 106.85
breaking news

രാജ്യത്ത് മോദിയുഗം തന്നെ, ബി.ജെ.പിയുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്സ് . .രാഹുലിന്റെ നേതൃത്വവും രക്ഷയായില്ല

രാജ്യത്ത് മോദിയുഗം തന്നെ, ബി.ജെ.പിയുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്സ് . .രാഹുലിന്റെ നേതൃത്വവും രക്ഷയായില്ല

ന്യൂഡല്‍ഹി: രാഷ്ട്രീയമായി വന്‍ വെല്ലുവിളി ഉയര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ നേട്ടമാകും. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യം ലീഡ് നിലവച്ച് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

25519785_1962572324001711_1015692927_n

ഗുജറാത്തിലും ഹിമാചലിലും മോദി തന്നെയായിരുന്നു ബി.ജെ.പിയെ സംബന്ധിച്ച് പ്രധാന താര പ്രചാരകന്‍.

മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിക്ക് അടിതെറ്റുന്നത് വലിയ തിരിച്ചടിയാകുമെന്നതിനാല്‍ മോദി ഷോ തന്നെ ആയിരുന്നു ഗുജറാത്തില്‍ നടന്നിരുന്നത്.

22 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയ പാര്‍ട്ടിയെന്ന നിലയില്‍ ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് കരുതിയവര്‍ക്ക് വലിയ ഞെട്ടലാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്.

ഗുജറാത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശില്‍ പോലും ‘കൈ’പൊക്കാന്‍ കഴിയാതിരുന്നത് പുതുതായി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

25488711_1962571307335146_1701498546_n

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി എന്നത് മാത്രമാണ് രാഹുലിനെ സംബന്ധിച്ച് അല്പമെങ്കിലും ആശ്വാസമാകുന്നത്. എന്നാല്‍ 22 വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന ബിജെപിയ്ക്കു മുന്നില്‍ ഈ അവകാശവാദത്തിനും പ്രസക്തിയുണ്ടാവില്ല.

കാരണം, പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ഒബിസി വിഭാഗനേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ ഒപ്പം നിര്‍ത്തിയിട്ടും ഭരണം പിടിക്കാന്‍ പറ്റാത്തത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ബിജെപിക്ക് ഇരട്ടി മധുരം നല്‍കുന്നതും ഇതു തന്നെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more