ശിശുദിനത്തില്‍ മലയാളികള്‍ക്ക് പൂക്കാലമൊരുക്കുകയായിരുന്നു മലയാളം മിഷന്‍. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഇനി നല്ല മലയാളം വിരല്‍തുമ്പില്‍ പഠിക്കാം. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മലയാളം മിഷന്‍ പുറത്തിറക്കിയ വെബ്മാഗസിന്‍ പൂക്കാലമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള മലയാളികളെ കോര്‍ത്തിണക്കി ഒരു സ്ഥലത്തിരുന്ന് മലയാളം പഠിപ്പിക്കുക, കുട്ടികള്‍ക്ക് വിരല്‍തുമ്പില്‍ നല്ല മലയാളവും അതിലൂടെ അറിവും നല്‍കുക. വൈവിധ്യങ്ങളെ കാട്ടിക്കൊടുക്കുക. അതാണ് മലയാളം മിഷന്‍ പുറത്തിറക്കിയ വെബ്മാഗസിന്‍ പൂക്കാലം. ശിശുദിനത്തില്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത ഈ മാഗസിന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ്. അദ്ധ്യാപികയായും, അമ്മയായും, സഹോദരിയായും, സുഹൃത്തായും നിങ്ങള്‍ക്ക് പൂക്കാലം അനുഭവപ്പെടും. വിദേശമലയാളികള്‍ക്ക് വീട്ടിലിരുന്ന് കുട്ടികളെ മലയാളഭാഷ നല്ല രീതിയില്‍ പഠിപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് മാഗസിന്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ദൃശ്യ, ശ്രവ്യ, ലിഖിത മാധ്യമം എന്ന നിലയിലാണ് പൂക്കാലം തയ്യാറാക്കിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ സന്ദേശത്തോടെയാണ് മാഗസിന്‍ തുറന്നുവരുന്നത്. മലയാളഭാഷയുടെ പ്രധാന്യവും അത് കുട്ടികളിലൂടെ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ലോകത്തെമ്പാടുമുള്ള മലയാളികളോടായി മന്ത്രി പങ്കുവെക്കുന്നു. ചീഫ് എഡിറ്ററും മലയാളം മിഷന്‍ ഡയറക്ടറുമായ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, പൂക്കാലം വെബ്മാഗസിന്‍ എഡിറ്റല്‍ വിധുവിന്‍സെന്റ് എന്നിവരും ആമുഖം പേജില്‍ വായക്കാരോട് സംവദിക്കുന്നു. എന്റെ മലയാളം, വെളിച്ചം, പദപരിചയം, മുമ്പേ നടന്നവര്‍, ഈ മാസം, സിനിമ എന്നിവയാണ് കുട്ടികള്‍ക്കായി പൂക്കാലം ഒരുക്കിവെച്ച വിഭവങ്ങള്‍. മൊബൈലിലും ലഭ്യമായ ഈ വെബ്മാഗസിന്‍ വായനയ്ക്കപ്പുറം വീഡിയോകളിലൂടെയും അറിവ് പങ്കുവെക്കുന്നു. കുട്ടികള്‍ക്ക് അതൊരു പുതിയ അനുഭവമായിരിക്കും. വീഡിയോകളിലൂടെയുള്ള വിജ്ഞാനകൈമാറ്റം കുട്ടികള്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാനുള്ള വഴിയുമാണ്. എല്ലാ പേജിലും അറിവിന്റെയും വിജ്ഞാനത്തിന്റെയും പൂക്കാലമാണ് ഈ മാഗസിന്‍ ഒരുക്കിവെച്ചിട്ടുള്ളത്. പൂക്കാലം വായിക്കുന്നവര്‍ക്ക് മലയാളം മിഷന്‍ പ്രത്യേക സമ്മാനങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ മലയാളം മിഷൻ യുകെ ചാപ്റ്റർ ഉത്‌ഘാടനം ചെയ്തിരുന്നു. മുരളി വെട്ടത്ത് ചീഫ് കോർഡിനേറ്ററായി പത്തംഗ അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം കൊടുത്ത് കൊണ്ടാണ് യുകെ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചത്.
പൂക്കാലം വെബ്മാഗസിന്‍ സന്ദര്‍ശിക്കാം
click on malayalam character to switch languages