എം.പി.പദ്മരാജ് (റീജിയണല്‍ സെക്രട്ടറി)
യുക്മയിലെ പ്രബല റീജിയണുകളില്‍ ഒന്നായ സൗത്ത് വെസ്റ്റ് റീജിയന്റെ നിര്‍വാഹക സമിതി യോഗം ആന്‍ഡോവറില്‍ നടന്നു. പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റീജിയണല്‍ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഓക്സ്ഫോര്‍ഡ്ഷയറിലെ വാലിംഗ്ഫോര്‍ഡില്‍ ഒക്ടോബര്‍ 7ന് നടക്കുന്ന റീജിയണല്‍ കലാമേളക്ക് റീജിയണിലെ കരുത്തരായ ‘ഓക്സ്മാസ്സും’, പുതുതായി യുക്മയിലേക്ക് കടന്നു വന്നിരിക്കുന്ന ‘ഒരുമ’യും ചേര്‍ന്ന് സംയുക്തമായി ആതിഥേയത്വം വഹിക്കും.
യുക്മ ദേശീയ കമ്മറ്റിയുടെ പ്രൈം ഇവന്റ് ആയ കേരളാ ബോട്ട് റേസിന് സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നും മൂന്ന് ടീമുകളെ പങ്കെടുപ്പിച്ചത് പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്ന് യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം അഭിപ്രായപ്പെട്ടു. യു- ഗ്രാന്‍ഡ് പദ്ധതിയുടെ റീജിയണിലെ പുരോഗതി ദേശീയ കമ്മറ്റി അംഗം ഡോക്റ്റര്‍ ബിജു പെരിങ്ങത്തറ, റീജിയണല്‍ സെക്രട്ടറി എം.പി.പദ്മരാജ് എന്നിവര്‍ വിശദീകരിച്ചു. കമ്മറ്റിയില്‍ യുക്മ ടൂറിസം വൈസ് ചെയര്മാന് ടിറ്റോ തോമസ്, റീജിയണല്‍ ഭാരവാഹികളായ ജിജി വിക്റ്റര്‍, കോശിയ ജോസ്, ജിജു യോവേല്‍, ജോ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റീജിയണല്‍ കലാമേളയുടെ വിപുലമായ സംഘാടക സമിതിയും യോഗത്തില്‍ പ്രഖ്യാപിച്ചു. സംഘാടക സമിതിയുടെ വിശദമായ ലിസ്റ്റ് താഴെ കൊടുക്കുന്നു.
ചെയര്മാന് -വറുഗീസ് ചെറിയാന്
വൈസ് ചെയര്മാന് – ശ്രീ. മൈക്കിള്‍ കുര്യന് & ശ്രീ. ജോജി സെബാസ്റ്റ്യന്‍
ജനറല്‍ കണ്‍വീനര്‍ – ശ്രീ.പദ്മരാജന്
അപ്പീല്‍ കമ്മിറ്റി ചെയര്മാന് – ശ്രീ. സുജു ജോസഫ്
അപ്പീല്‍ കമ്മിറ്റി വൈസ് ചെയര്മാന് – ശ്രീ. ഡോ. ബിജു & ശ്രീ. ടിറ്റോ തോമസ്
അഡൈ്വസറി ബോര്‍ഡ് ചെയര്മാന് – ശ്രീ. സജീഷ് ടോം
റിസപ്ഷന് ടീം കണ്‍വീനര്‍ – ശ്രീ. സജി സേതു
വെല്‍ക്കം ടീം കണ്‍വീനേഴ്സ് – ശ്രീ. ജിജു യോവേല്‍, ശ്രീമതി. ലവ്ലി മാത്യു, ശ്രീമതി. ബിന്ദു ജോസ്, ശ്രീ. ലാലിച്ചന്‍ ജോര്‍ജ്, ശ്രീ. ജയചദ്രന്, ശ്രീ. രാജു റാഫേല്‍ , ശ്രീ. ജെയ്സണ്‍ കുര്യന്, ശ്രീ. തോമസ് ജോര്‍ജ്, ശ്രീ. തോമസ് ചാക്കുണ്ണി, ശ്രീമതി. ഷോല ജോണ്‍, ശ്രീമതി. സ്മിത ബേസില്‍, ശ്രീമതി. ഡാലി അജീഷ്, ശ്രീമതി. ഡോളി രാജു, ശ്രീമതി. മേഴ്സി സജീഷ്, ശ്രീമതി. സില്‍വി ജോസ്, ശ്രീമതി. ജൂനിയ റെജി, ശ്രീമതി. ഐവി ബിബി, ശ്രീ. എബിന് ജോസ് & ശ്രീമതി. രേഖ കുര്യന്
ഫിനാന്‍സ് കണ്‍ട്രോളേഴ്സ് – ശ്രീ. ജിജി വിക്ടര്‍ & ശ്രീ. ജാക്സണ് ജോസഫ്
പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് – ശ്രീ. ജോ സേവ്യര്‍ , വറുഗീസ് ചെറിയാന് & ശ്രീ. കോശിയ ജോസ്
രജിസ്ട്രേഷന് – ശ്രീ. അനോജ് ചെറിയാന് & ശ്രീ. ബിബി തോമസ്
ബാക്ക് ഓഫീസ് – ശ്രീ. മനോജ് രാമചന്ദ്രന്, ശ്രീ. സുജു ജോസഫ്, ശ്രീ. മനോജ് വേണുഗോപാല്‍, ശ്രീ. പദ്മരാജ്, ഡോ. ബിജു, സജീഷ് ടോം & തോമസ് ജോണ്‍
ഹോസ്പിറ്റാലിറ്റി കമ്മിറ്റി – ശ്രീ. വര്‍ഗീസ് ഫിലിപ്പ്, ശ്രീ. രാജു റാഫേല്‍, ശ്രീ. പ്രിന്‍സ് മാത്യു,ശ്രീ. വര്‍ഗീസ് പോള്‍, ശ്രീ. സിബി കുര്യാക്കോസ്, ശ്രീ. അജീഷ് വാസുദേവന്‍, ശ്രീ. ഷാജു വര്‍ഗീസ്, ശ്രീ. ടോമിച്ചന്, ശ്രീമതി. അന്ന സിബി, ശ്രീ. ഷിജു പണിക്കര്‍, ശ്രീ. ജയചന്ദ്രന്, ശ്രീമതി. ബെറ്റി തോമസ്, ശ്രീ. തോമസ് ജോണ്‍, ശ്രീ. ജയകൃഷ്ണന്, ശ്രീ. സാമുവേല്‍ വര്‍ഗീസ്, & ശ്രീ. റെജി മിഖായേല്‍
കലാമേളയുടെ ആതിഥേയരായ ‘ഓക്സ്മാസി’ന്റെയും ‘ഒരുമ’യുടെയും ഭാരവാഹികളും പ്രവര്‍ത്തകരും റീജിയണല്‍ കമ്മറ്റി ഭാരവാഹികളും ചേര്‍ന്നുള്ള സംയുക്ത യോഗം സെപ്റ്റംബര്‍ പത്ത് ഞായറാഴ്ച വെനസ്ഫീല്ഡില് വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു.
click on malayalam character to switch languages