1 GBP = 106.17
breaking news

ചാരുംമൂടിന്റെ അക്ഷര നായകന്‍ കാരൂര്‍ സോമന് ചാരുംമൂട് പബ്ലിക്ക് ലൈബ്രറിയുടെ ആദരം….

ചാരുംമൂടിന്റെ അക്ഷര നായകന്‍ കാരൂര്‍ സോമന് ചാരുംമൂട് പബ്ലിക്ക് ലൈബ്രറിയുടെ ആദരം….

മാവേലിക്കര ചാരുംമൂടുക്കാരനായ ശ്രീ. കാരൂര്‍ സോമന്‍ പഠനക്കാലത്ത് ബാലരമയില്‍ കവിതകള്‍ എഴുതിയും റേഡിയോ നാടകങ്ങള്‍ അവതരിപ്പിച്ചുമാണ് സാഹിത്യലോകത്ത് പിച്ച വെച്ച് വളര്‍ന്നത്. കഴിഞ്ഞ നാലര പതിറ്റാണ്ടായി നാടകം, നോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, കവിത, ലേഖനം, ചരിത്രം, ജീവചരിത്രം, ടൂറിസം, ശാസ്ത്ര – കായിക രംഗത്ത് കേരളത്തിലെ പ്രമുഖ പ്രസാധകര്‍ പ്രസിദ്ധീകരിച്ചത് അറിവിന്റെ അഗാധതലങ്ങളിലേക്ക് നയിക്കുന്ന 51 ശ്രദ്ധേയങ്ങളായ കൃതികളാണ്. കേരളത്തില്‍ എല്ലാ വര്‍ഷവുമിറങ്ങുന്ന നാലും അഞ്ചും ഓണപതിപ്പുകളിലും യൂറോപ്പ് – അമേരിക്ക- ഗള്‍ഫ് -കേരളത്തിലെ ആനുകാലികങ്ങളിലും നിരന്തരം എഴുത്ത് തുടരുന്നു.

മാവേലിക്കര എം.എല്‍.എ ശ്രീ. ആര്‍. രാജേഷിന്റെ അധ്യക്ഷതയില്‍ ചാരുംമൂട് പബ്ലിക്ക് ലൈബ്രറിയില്‍ വച്ച് നടത്തുന്ന സാംസ്‌കാരിക കൂട്ടായ്മയുടെ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത് കേരളത്തിന്റെ പ്രതിപക്ഷ നേതാവും മാവേലിക്കരയുടെ പ്രിയങ്കരനുമായ രമേശ് ചെന്നിത്തലയാണ്. ഈ അക്ഷര കൂട്ടായ്മയിലേക്ക് എല്ലാവര്‍ക്കും ഹാര്‍ദ്ദവമായ ക്ഷണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more