1 GBP = 105.84

ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫ് പിടികിട്ടാപ്പുള്ളി, താലിബാന്‍ തലവന്‍ ഉള്‍പ്പെടെ അഞ്ച് പേരെ വെറുതേ വിട്ടു

ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫ് പിടികിട്ടാപ്പുള്ളി, താലിബാന്‍ തലവന്‍ ഉള്‍പ്പെടെ അഞ്ച് പേരെ വെറുതേ വിട്ടു

പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍ താലിബാന്‍ തലവന്‍ ഉള്‍പ്പെടെ അഞ്ച് പേരെ കോടതി വെറുതേ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി ഇവരെ വെറുതേ വിട്ടത്.

കൊലപാതകം തടയുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 17 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു. മുന്‍ റാവല്‍പിണ്ടി സിറ്റി പൊലീസ് ഓഫീസര്‍ സൗദ് അസീസ് , റാവല്‍പിണ്ടി ടൗണ്‍ എസ്പി ഖുറാം ഷഹ്‌സാദ് എന്നിവര്‍ക്കാണ് ശിക്ഷ ലബിച്ചത്. ജാമ്യത്തിലായിരുന്ന ഇരുവരേയും കോടതിമുറിയില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തു.

ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ട് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്‌ളിയായി പ്രഖ്യാപിച്ചു. മുഷറഫിന്റെ സ്വത്തെല്ലാം കണ്ടുകെട്ടാന്‍ നിര്‍ദ്ദേശിച്ചു. കൊലപാതകം, ഗൂഢാലോചന, കൊലയ്ക്ക് സൗകര്യമൊരുക്കല്‍ എന്നീ കുറ്റങ്ങളാണ് മുഷറഫിന് എതിരേയുള്ളത്യ
2008ലാണ് അയ്ത്സാസ് ഷാ, ഷേര്‍ സമാന്‍, അബ്ദുല്‍ റഷീദ്, റഫാക്കത്ത് ഹുസൈന്‍, ഹസ്‌നെയിന്‍ ഗുല്‍ എന്നിവര്‍ക്കെതിരെ ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തിയത്. ബേനസീറിനെ കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തി, കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെ സഹായിച്ചു. നിരോധിക്കപ്പെട്ട സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു, ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. മുന്‍ പാകിസ്ഥാന്‍ താലിബാന്റെ തലവന്‍ ബൈത്തുള്ള മെഹ്‌സൂദിനെതിരെയും കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം കൊല്ലപ്പെട്ടു. ബൈത്തുള്ളയ്‌ക്കെതിരെ ഉള്‍പ്പെടെ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല.
പ്രവാസ ജീവിതം മതിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാകിസ്ഥാനിലേക്ക് തിരികെയെത്തിയ ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27നാണ് വെടിയേറ്റ് മരിച്ചത്. റാവല്‍പിണ്ടിയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് ഇടെയായിരുന്നു സംഭവം. അന്ന് നടന്ന സ്‌ഫോടനത്തില്‍ 22 പേരും കൊല്ലപ്പെട്ടിരുന്നു. മുഷറഫായിരുന്നു അന്ന് പാകിസ്ഥാന്‍ പ്രസിഡന്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more