1 GBP = 105.47
breaking news

മിനിമം വേതനം മണിക്കൂറിന് പത്ത് പൗണ്ടായി ഉയര്‍ത്തുമെന്ന് ലേബര്‍ പാര്‍ട്ടി, അഞ്ച് മില്യണ്‍ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടും

മിനിമം വേതനം മണിക്കൂറിന് പത്ത് പൗണ്ടായി ഉയര്‍ത്തുമെന്ന് ലേബര്‍ പാര്‍ട്ടി, അഞ്ച് മില്യണ്‍ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടും

തൊഴിലാളികളുടെ മിനിമം വേതനം മണിക്കൂറിന് പത്ത് പൗണ്ടായി ഉയര്‍ത്തുമെന്ന് ലേബര്‍ പാര്‍ട്ടി. ഈ നീക്കം ബ്രിട്ടനിലെ അഞ്ച് മില്യണോളം വരുന്ന തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിയന്‍ ചൂണ്ടിക്കാട്ടി. 2020 ഓടെ മിനിമം വേതനം മണിക്കൂറിന് പത്ത് പൗണ്ടാക്കി ഉയര്‍ത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കോര്‍ബിയന്‍ വ്യക്തമാക്കി. നിലവിലെ മിനിമം വേതനമായ മണിക്കൂറിന് 7.50 പൗണ്ടെന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്ന വേതനനിരക്ക് അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറിയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി ലേബര്‍ പാര്‍ട്ടി നടത്തിയ പഠനത്തില്‍ രാജ്യത്തിന്റെ ചിലഭാഗങ്ങളിലെ നാല്പത് ശതമാനത്തിലധികം വരുന്ന തൊഴിലാളികള്‍ക്കും അവരുടെ വേതനം വര്‍ദ്ധിക്കേണ്ട ആവശ്യകതയുണ്ട്. നിലവില്‍ ഓഫീസ് ഫോര്‍ ബഡ്ജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ കണക്കുകള് അനുസരിച്ച് 25 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം 2020 ഓടെ 7.50 പൗണ്ടില്‍ നിന്ന് 8.75 പൗണ്ടായി ഉയരും. ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്നത് മണിക്കൂറിന് 9 പൗണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത നിരക്കിനേക്കാള്‍ കുറവാണ് ഇത് രണ്ടും.

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും മിനിമം വേതനം 10 പൗണ്ട് ആക്കാനാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം. ഇതോടെ 25 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് വിവിധ നിരക്കില്‍ വേതനം നല്‍കിയിരുന്ന രീതി ഒഴിവാക്കും. ഒരു വ്യക്തിയ്ക്ക് ജീവിക്കാനാവശ്യമായ തുക വേതനമായി നല്‍കാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കുന്നു.

ലിവിംഗ് വേജ് എന്നത് ഗവണ്‍മെന്റിന്റെ നാഷണല്‍ ലിവിംഗ് വേജില്‍ നിന്ന് വ്യത്യസ്ഥമാണ്. ലിവിംഗ് വേജ് തൊഴിലാളികള്‍ക്ക് നല്‍കമണമെന്നതില്‍ തൊഴിലുടമയ്ക്ക് നിയമപരമായ ബാധ്യതയൊന്നുമില്ല. ഇത്തരമൊരു രീതി ആവിഷകരിച്ചത് 2015 ല്‍ അന്നത്തെ ചാന്‍സലറായിരുന്ന ജോര്‍ജ്ജ് ഒസ്‌ബോണ്‍ ആണ്. ലേബര്‍ പാര്‍ട്ടി പുതുക്കിയ നയം നടപ്പിലാക്കിയാല്‍ അത് 23 ശതമാനം തൊഴിലാളികള്‍ക്ക് വേതനവര്‍ദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ് സോമര്‍സെറ്റ്, വേമൗത്ത്, പോര്‍ട്ട്‌ലാന്‍ഡ്, ഡോര്‍സെറ്റ് എന്നിവിടങ്ങലില്‍ നാല്പത് ശതമാനത്തോളം തൊഴിലാളികള്‍ക്ക് അവരുടെ വേതനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ്, സൗത്ത് കേംബ്രിഡ്ജ്ഷയര്‍ എന്നിവടങ്ങളില്‍ പത്ത് ശതമാനം പേര്‍ക്ക് വേതനത്തില്‍ വ്യത്യാസം അനുഭവപ്പെടുകയുള്ളു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more