1 GBP = 104.30

യൂറോപ്യന്‍ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന യുകെ ഉത്പ്പന്നങ്ങള്‍ ബ്രക്‌സിറ്റിന് ശേഷവും ഇയുവില്‍ ചെലവില്ലാതെ വില്‍ക്കാന്‍ അനുവദിക്കണമെന്ന് യുകെ

യൂറോപ്യന്‍ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന യുകെ ഉത്പ്പന്നങ്ങള്‍ ബ്രക്‌സിറ്റിന് ശേഷവും ഇയുവില്‍ ചെലവില്ലാതെ വില്‍ക്കാന്‍ അനുവദിക്കണമെന്ന് യുകെ

യൂറോപ്യന്‍ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന യുകെ ഉത്പ്പന്നങ്ങള്‍ ബ്രക്‌സിറ്റിന് ശേഷവും ഇയുവില്‍ അധികചെലവില്ലാതെ വില്‍ക്കാന്‍ അനുവദിക്കണമെന്ന് യുകെ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഡിമാന്‍ഡ് യുകെ മുന്നോട്ട് വച്ചത്. പൊട്ടന്‍ഷ്യന്‍ കംപ്ലയിന്‍സ് കോസ്റ്റ് ഇനത്തില്‍ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ക്ക് മില്യണ്‍ കണക്കിന് പൗണ്ട് ചെലവ് വരുന്നത് ഒഴിവാക്കാനായിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്ന് ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് പറഞ്ഞു. എന്നാല്‍ നിലവില്‍ ഇയുവിന്റെ നിലപാടിന് നേരെ വിപരീതമാണ് യുകെയുടെ ആവശ്യം.

അടുത്തയാഴ്ച ഇയുവും യുകെയും തമ്മിലുള്ള രണ്ടാംഘട്ട വിലപേശല്‍ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കവേയാണ് ഇയുവില്‍ യുകെഉത്പ്പന്നങ്ങള്‍ അധികചെലവ് ഇല്ലാതെ വില്‍ക്കാന്‍ അനുവദിക്കണമെന്ന് ഡേവിഡ് ഡേവിസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിലപേശല്‍ ചര്‍ച്ചകളില്‍ മതിയായ പുരോഗതിയില്ലാത്തതിന് ഇയു നേതാക്കള്‍ യുകെയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് പുതിയ ഡിമാന്‍ഡ് യുകെ മുന്നോട്ട് വച്ചിരിക്കുന്നത്.

ചരക്കുകളുടെ ലഭ്യത സംബന്ധിച്ച് ഗവണ്‍മെന്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ പൊസിഷന്‍ പേപ്പറിലാണ് വിവാദമായേക്കാവുന്ന ഈ നിര്‍ദ്ദേശം വച്ചിരിക്കുന്നത്. യുകെ പുറത്തുപോകുന്നതിന് മുന്‍പ് സിംഗിള്‍ മാര്‍ക്കറ്റില്‍ അംഗീകരി്ച്ചിട്ടുള്ള ചരക്കുകള്‍ ബ്രക്‌സിറ്റിന ്‌ശേഷവും അതേ പടി തുടരണമെന്നാണ് പൊസിഷന്‍ പേപ്പറില്‍ പറയുന്നത്. പുറത്ത് പോകുന്നതിന് മുന്‍പ് തന്നെ യുകെ നിര്‍മ്മാതാക്കള്‍ ഇയു നിലവാരത്തിലുള്ള ഉത്പ്പന്നങ്ങളാണ് പുറത്തിറക്കുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുടെ ആവശ്യം വരുന്നില്ലെന്നും ഡേവിഡ് ഡേവിസ് ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more