മലയാളികളുടെ സ്വന്തം DQ എന്നാ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ CIA-ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കുഞ്ഞിക്കാ ആരാധകര്‍.
ഈ അമല്‍ നീരദ് ചിത്രം സകലമാന യൂത്ത് മൂവികളുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആദ്യമായാണ് ഒരു മുഴുനീള അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്.
ചിത്രത്തിനായി ദുല്‍ഖര്‍ പാടിയ ‘വാനം തിള തിളക്കണ് ..’ എന്ന ഗാനം യൂട്യൂബില്‍ തരംഗമാകുകുമ്പോള്‍ ആ ഗാനത്തിന്റെ ഫാന്‍ വെര്‍ഷന്‍ ഒരിക്കിയിരിക്കുകയാണ് കുഞ്ഞിക്കാ ആരാധകര്‍. മലയാളം റാപ് റീമിക്‌സ് ശൈലിയില്‍ ഒരുക്കിയ പാട്ടില്‍ തങ്ങള്‍ ഇപ്പോഴും അവരുടെ കുഞ്ഞിക്കയുടെ ഒപ്പം ഉണ്ടാകും എന്നാണ് ആരാധകര്‍ പറയുന്നത്.
പോരായ്മകള്‍ ഒരുപാട് തങ്ങള്‍ക്കു ഉണ്ടെങ്കിലും തങ്ങളാല്‍ കഴിയുന്ന വിധം ഒരുക്കിയ, DQ’വിനുള്ള സമ്മാനമാണ് ഈ റാപ്പ് ഗാനം എന്നാണ് ആരാധകരുടെ ഭാഷ്യം.
കുഞ്ഞിക്കാ നീ യൂത്തിന്‍ പ്രതിരൂപമാ…
DQ ഫാന്‍സ് ഞങ്ങള്‍ എന്നും നിന്റെ ഒപ്പമാ..’
എന്നിങ്ങനെ പോകുന്നു വരികള്‍…
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സൗബിന്‍ സാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. മെയ് അഞ്ചിനാണ് റിലീസ്.
click on malayalam character to switch languages