1 GBP = 105.86

മിഷേല്‍ ഷാജിയുടെ മരണം ; ക്രോണിന് കോടതി ജാമ്യം അനുവദിച്ചു

മിഷേല്‍ ഷാജിയുടെ മരണം ; ക്രോണിന് കോടതി ജാമ്യം അനുവദിച്ചു

 

കൊച്ചി: കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റവും പോക്‌സോയും അടക്കമുള്ള കേസുകളാണ് ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

മിഷേലിനെ കാണാതായതിന് തലേന്ന് ക്രോണിന്റെ ഫോണില്‍നിന്നു മിഷേലിനു നിരവധി സന്ദേശങ്ങള്‍ അയച്ചതായും ഫോണ്‍ വിളിച്ചതായും അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടു വര്‍ഷമായി ക്രോണിന്‍ മിഷേലിനെ ഉപദ്രവിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു.

മകളെ ബോട്ട് മാര്‍ഗം കടത്തിക്കൊണ്ടുപോയ ശേഷം അപായപ്പെടുത്തിയതാകാമെന്നു പിതാവ് ഷാജി അന്വേഷണ സംഘത്തിനു മുന്‍പില്‍ സംശയമുന്നയിച്ച സാഹചര്യത്തിലാണ് ആ സാധ്യത കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഹൈക്കോടതി ജംക്ഷനില്‍നിന്നു ലഭിച്ച സിസി ടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നും ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. രണ്ടാംഘട്ട മൊഴിയെടുപ്പിലാണു പുതിയ സംശയങ്ങള്‍ പിതാവ് ഉന്നയിച്ചത്

.

മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍ എത്തിയിരുന്നുവെന്നും ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വര്‍ഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിര്‍ക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീടു കായലില്‍ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു പിതാവിന്. ഒരുപക്ഷേ, ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാം.

അതേസമയം കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. വിഷമോ മറ്റു രാസവസ്തുക്കളോ ഉള്ളില്‍ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായും സൂചനയില്ല. ശരീരത്തിനുള്ളില്‍നിന്ന് കണ്ടെത്തിയത് കായലിലെ വെള്ളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മിഷേല്‍ ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഇതുവരെയുള്ള വിലയിരുത്തല്‍. കൊലപാതകമെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ എന്ന യുവാവിനാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോസ്‌കോ വകുപ്പും ചുമത്തിയിട്ടുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more