1 GBP = 107.18
breaking news

യുകെ മലയാളി സമൂഹത്തെ സങ്കട കണ്ണീരിലാഴ്ത്തിക്കൊണ്ട് മരണത്തിന് കീഴടങ്ങിയ അനീഷിന്റെ നാലാം ചരമവാര്‍ഷിക കുര്‍ബാന മാര്‍ച്ച് 4 ന്

യുകെ മലയാളി സമൂഹത്തെ സങ്കട കണ്ണീരിലാഴ്ത്തിക്കൊണ്ട് മരണത്തിന് കീഴടങ്ങിയ അനീഷിന്റെ നാലാം ചരമവാര്‍ഷിക കുര്‍ബാന മാര്‍ച്ച് 4 ന്

റ്റോമി തടിക്കാട്ട്

യുകെ മലയാളി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ട് മരണത്തിന് കീഴടങ്ങിയ കോതമംഗലം ചാത്തമറ്റം സ്വദേശി അനീഷ് ജോര്‍ജിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും മാര്‍ച്ച് 4ന് രാവിലെ 11 30 ന് പോര്‍ട്സ്മൗത്ത് ഫെയറമിലെ സെന്റ് കൊളുംബ പള്ളിയില്‍.

2013 മാര്‍ച്ച് 13 ബുധനാഴ്ച രാത്രി അത്താഴം കഴി്ഞ്ഞ് ഉറങ്ങാന്‍ കിടന്ന അനീഷ് കടുത്ത തലവേദനയെത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമാക്കി അനീഷിനെ മരണം പുല്‍കുകയായിരുന്നു. മസ്തിഷ്‌കാഘാതവും ഒപ്പമെത്തിയ ഹൃദയാഘാതവുമാണ് മരണത്തിനിടയാക്കിയത്.

അനീഷിന്റെ അകാല വേര്‍പാടില്‍ ഇപ്പോഴും വേദനിക്കുന്ന നൂറു കണക്കിനു സുഹൃത്തുക്കളും ബന്ധുക്കളും കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം അവരുടെ പ്രിയ പ്രിയപ്പെട്ടവനെ ഓര്‍മ്മിക്കുവാന്‍ പോര്‍ട്‌സ്മൗത്തില്‍ ഒത്തു കൂടിയിരുന്നു. ഈ വര്‍ഷവും നടത്തപെടുന്ന വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും വന്നു സംബന്ധിക്കുവാന്‍ എല്ലാ ബന്ധു മിത്രാദികളെയും ക്ഷണിക്കുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും.

Venue : St Columba Church : Hillson Drive, Fareham, Hampshire, PO15 6PF
Date : March 4th, 11.30 AM

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more