ദിനേശ് വെള്ളാപ്പള്ളി, പി.ആര്‍.ഒ .സേവനം യുകെ
സേവനം യുകെയുടെ കാരുണ്യ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആലുവ മണപ്പുറത്തെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു സേവനം യുകെ നല്‍കിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സൗജന്യ ഫസ്റ്റ് എയ്ഡ് & ആംബുലന്‍സ് സര്‍വീസിന്റെ ഉത്ഘാടനം നിര്‍വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തികച്ചും മാതൃകാപരമായ പ്രവര്‍ത്തിയാണ് സേവനം യുകെ നടത്തിയത് എന്ന് പറഞ്ഞു.
ശിവരാത്രി ദിനമായ ഇന്നലെ വൈകീട്ട് 7 മണിക്കായിരുന്നു ബഹു. മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ആംബുലന്‍സ് സര്‍വീസിന്റെ ഉത്ഘാടനം നിര്‍വഹിച്ചത്. ആലുവ ശിവഗിരി ആശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, ശ്രീ.അന്‍വര്‍ സാദത്ത് എംഎല്‍എ, ശ്രേഷ്ഠ ബസേലിയോസ് തോമസ് ,ശ്രീ നാരായണ സ്പിരിച്വല്‍ ബിസിനസ് ഫോറം ഭാരവാഹികളായ പ്രകാശ് ഗോവിന്ദ്, അര്‍ജുന്‍ പ്രകാശ്, ഷിബു എം വി , സുരേഷ് ബാബു, ആലുവ എസ് എന്‍ ഡി പി യൂണിയന്‍ ഭാരവാഹികളായ ബാലകൃഷ്ണന്‍, പ്രഭാകരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉത്ഘാടനം.
ആലുവ മണപ്പുറത്തെ മഹാ ശിവ രാത്രി ..ലക്ഷകണക്കിന് ആളുകള്‍ പ്രായഭേദമന്യേ തങ്ങളുടെ പൂര്‍വ്വികര്‍ക്ക് ബലിതര്‍പ്പണം ചെയ്യുവാന്‍ എത്തുന്ന ദിനം. ആളുകളുടെ ബാഹുല്യം മൂലം അത്യാഹിതങ്ങള്‍ക്കുള്ള സാഹചര്യങ്ങളും ഏറെയാണ്. ഈ സാഹചര്യത്തിലാണ് സേവനം യുകെ തികച്ചും സൗജന്യമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് & ഫസ്റ്റ് എയ്ഡ് സര്‍വീസ്, അതും വളരെ വിദഗ്ധരായ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഡോ. സുരേഷിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്ന മെഡിക്കല്‍ ടീമില്‍ എല്‍ദോ കെ. ജെ? ?യാണ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍. അനുപമ, ഷോബി ജോസഫ്, ലിസു മൈക്കള്‍ എന്നിവരാണ് നേഴ്സുമാര്‍. തങ്ങള്‍ നല്‍കുന്ന സേവനം വളരെ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന വോളന്റിയേര്‍സ് ആയ അരുണ്‍ സുകുമാരന്‍, അഖില്‍ സുരേഷ്, മിഥുന്‍ രാജ് എന്നിവരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്.
ആലുവ ശിവരാത്രി മഹോത്സവത്തിന് പല സംഘടനകളും തങ്ങളുടെ സഹായഹസ്തവുമായി എത്താറുണ്ട്. എന്നാല്‍ പ്രവാസികളായി ജീവിക്കുമ്പോഴും തങ്ങളുടെ നാടിന്റെ സംസ്‌കാരം കൈവിടാതെ തങ്ങളുടെ നാടിന്റെ ചെറിയ സന്തോഷങ്ങള്‍ പോലും വലിയ ആഘോഷങ്ങളാക്കുകയും, വേദനകള്‍ തങ്ങളുടെ സ്വന്തം വേദനകള്‍ ആയി ഏറ്റെടുത്തു തങ്ങളാല്‍ സാധിക്കുന്ന തരത്തില്‍ സഹായങ്ങള്‍ എത്തിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സേവനം യുകെ പോലെയുള്ള സംഘടനകള്‍ക്ക് വേറിട്ട സ്ഥാനമാണുള്ളത്. അത് കൊണ്ട് തന്നെ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനായി എത്തിയിരിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്കായി യാതൊരു ലാഭേച്ഛയുമില്ലാതെ സേവനം യുകെ ഒരുക്കിയിരിക്കുന്ന ഈ കാരുണ്യസ്പര്‍ശം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
click on malayalam character to switch languages