1 GBP = 106.20
breaking news

ജാതി ഭേദമില്ലാതെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അയ്യപ്പ മകര ജ്യോതി പൂജയും കുടുംബ കൂട്ടായ്മയും

ജാതി ഭേദമില്ലാതെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അയ്യപ്പ മകര ജ്യോതി പൂജയും കുടുംബ കൂട്ടായ്മയും

രാജീവ് വാവ

സ്റ്റോക്ക് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മകര ജ്യോതി പ്രാര്‍ത്ഥനയും പ്രസാദമൂട്ടും കുടുംബ കൂട്ടായ്മയും നടത്തി. സമാജത്തിന്റെ പ്രസിഡന്റ് സനി എല്ലാവര്‍ക്കുംസ്വാഗതവും സെക്രട്ടറി രാജി സൈജു പ്രാര്‍ത്ഥനക്കു നേതൃത്വവും നല്‍കി.

ദക്ഷിണായത്തില്‍ നിന്ന് സൂര്യന്‍ ഉത്തരായണത്തില്‍ തുടക്കം കുറിച്ച് ധനുരാശിയില്‍ നിന്ന് മകര രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകര സംക്രമ പൂജ .ഇത്തവണ ശനി ദേവന്‍ കൂടിയായ അയ്യപ്പന്റെ ഇഷ്ട ദിനമായ ശനിയാഴ്ച തന്നെ മകര സംക്രമ ദിനം വന്നതിനാല്‍ പൂജയുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. ശൈത്യകാലം പിന്നിട്ടു ഭൂമി വസന്തത്തെ സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്ന മാസം കൂടിയാണ് മകര സംക്രമം.

അയ്യപ്പന്റെ ദീപ പുഷ്പാലങ്കാരിതമായ പൊന്നു പതിനെട്ടാം പടിയോടു കൂടിയുള്ള മകര ജ്യോതി പ്രാര്‍ത്ഥന എല്ലാവര്‍ക്കും ഭക്തി അന്തരീക്ഷം പ്രദാനം ചെയ്തു. കൂടാതെ സമാജത്തിലെ മറ്റു കുടുംബാംഗങ്ങളുടെ ദീപ പുഷ്പ അലങ്കാരങ്ങള്‍ പ്രാര്‍ത്ഥന കൂടുതല്‍ ഭക്തി നിര്‍ഭരമാക്കി.

സ്റ്റോക്കില്‍ പുതിയതായി എത്തിയ ജയകുമാര്‍ ,രഘുനാഥ് ,പ്രസാദ് എന്നിവരുടെ കുടുംബത്തിന് പ്രാര്‍ത്ഥനയും കുടുംബ കൂട്ടായ്മയും വേറിട്ട അനുഭവമായി എന്ന് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more