- വിവിധ രാജ്യങ്ങളിലെ ഡിപ്പാർച്ചർ ഗേറ്റുകളിൽ യുകെ വിസ രേഖകൾ പരിശോധിക്കുന്നതിന് എയർലൈൻ ജീവനക്കാർക്ക് പരിശീലനവുമായി വിദേശകാര്യ വകുപ്പ്
- ബ്രിട്ടൻ ചുട്ടു പൊള്ളുന്നു; ഇന്നും നാളെയും വർഷത്തെ റിക്കോർഡ് താപനിലയാകുമെന്ന് മെറ്റ് ഓഫീസ്
- ടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; അയൺ ഡോമിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, നിരവധിപ്പേർക്ക് പരുക്ക്
- സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
- അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സിന് തകരാർ, കൂടുതൽ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കും
- ‘അമേരിക്കയെ പാഠം പഠിപ്പിക്കും, ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ട്’;മുന്നറിയിപ്പുമായി ഇറാന്
- രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി
പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളും കരുത്തേകുന്ന പുത്തന്‍ നേതൃത്വവുമായി ‘ബ്രിസ്ക’യുടെ അഞ്ചാം കമ്മറ്റി ചുമതലയേല്‍ക്കുന്നു .
- Jan 03, 2017

ബ്രിസ്റ്റോള്‍ -: എണ്ണൂറില്‍ പരം മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന ബ്രിസ്റ്റോളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പൊതു സംഘടനയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന് പുത്തന്‍ നേതൃത്വമുമായി മുന്നോട്ട്. ‘ബ്രിസ്ക’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പ്രസ്തുത സംഘടന അംഗബലം കൊണ്ടും ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും യുകെയിലെന്നല്ല പ്രവാസ മലയാള ലോകം മുഴുവന്‍ പ്രസിദ്ധമാണ് .
വര്‍ഷങ്ങളായി ആയിരത്തോളം പേര്‍ക്കായി അംഗങ്ങള്‍ തന്നെ തയ്യാറാക്കുന്ന ഓണസദ്യ, ഗവണ്മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നല്കുന്ന സ്വന്തം ഡാന്‍സ് സ്കൂള്‍, ഇംഗ്ലീഷ് ക്ലബ്ബുമായി കരാര്‍ അടിസ്ഥാനത്തില്‍ ലീഗ് ഫുട്ബോള്‍ ടീം , ബ്രിസ്റ്റോള്‍ ലീഗ് ക്രിക്കറ്റിലെ നിറ സാന്നിധ്യമായ ബ്രിസ്ക ക്രിക്കറ്റ് ടീം , ബാട്മിന്ടണ് ക്ലബ്, മലയാളം ക്ളാസ്സുകള്‍ തുടങ്ങിയവ ‘ബ്രിസ്ക’യെ ബ്രിസ്റ്റോള്‍ മലയാളികളുടെ ജീവവായുവാക്കുന്നു.
ബ്രിസ്റ്റോളില്‍ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മലയാളി അസ്സോസിയേഷനുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്നാണ് ബ്രിസ്കയുടെ കമ്മറ്റി രൂപീകരിക്കുന്നത് . അസോസിയേഷന് ഓഫ് സൗത്തമേഡ് കേരളൈറ്റ്സ് (ആസ്ക് -സൗത്തമേട് ), ഹെന്‍ബറി &ബെന്ററി മലയാളി അസോസിയേഷന്, ഷെറമ്പ്റ്റന് മലയാളി അസോസിയേഷന്, യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് (യു .ബി .എം.എ- ഹോര്‍ഫീല്‍ഡ് ), സ്നേഹ അയല്‍ക്കൂട്ടം -ഫിഷ്പോണ്ട്സ്, കേരളൈറ്റ്സ് ആര്‍ട്സ് & ലിറ്റററി ക്ലബ് (കല -സെന്റ് ജോര്‍ജ്), ബ്രാഡ്ലിസ്റ്റോക്ക് മലയാളി അസോസിയേഷന്, സാന്ത്വനം -ഫ്രഞ്ചയ്, സിറ്റി സെന്റര്‍ മലയാളി അസോസിയേഷന്, ബ്രെസ്ലിങ്ങ്ടണ്, വിറ്റ്ചര്ച്, ബിഷപ് വര്‍ത്ത്, നോള്‍ മലയാളി അസ്സോസിയേഷനുകള്‍ എന്നിവയില്‍ നിന്നും അംഗബല അനുപാതികമായിട്ടാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ബ്രിസ്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നത് പ്രസ്തുത അസോസിയേഷനുകളും അയല്‍ക്കൂട്ടങ്ങളുമാണ് .
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ബ്രിസ്കയുടെ വാര്‍ഷിക പൊതുയോഗമാണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയംഗങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത് . തുടര്‍ന്ന് നവംബര്‍ 11 ഞായറാഴ്ച സൗത്തമേഡ് കമ്മ്യൂണിറ്റി ഹാളില്‍ നിലവിലുള്ള പ്രസിഡന്റ് തോമസ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി ജോസ് തോമസ് (ബോബി ), ട്രഷറര്‍ റെജി മാണികുളം, കമ്മറ്റിക്കാര് എന്നിവരും യോഗത്തില്‍ പങ്കെടുത്തു .
യുകെ മലയാളികള്‍ക്കിടയിലും കേരളത്തിലും ധാരാളം സുഹൃത്ത് ബന്ധമുള്ള മാനുവല്‍ മാത്യു (സ്നേഹ -ഫിഷ്പോണ്ട്സ്) ആണ് പുതിയ പ്രസിഡന്റ്. കോട്ടയം ജില്ലയില്‍ കടപ്ലാമറ്റം പഞ്ചായത്തു കൂടല്ലൂര്‍ കുറിച്ചിയേല്‍ കെ,എം, മാത്യുവിന്റെ മകനായ മാനുവല്‍ കേരളത്തില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്മെന്റില്‍ എം.എ, എം.ഫില്‍ പഠനങ്ങള്‍ക്കുശേഷം റിസര്‍ച് സ്കോളര്‍ (പി.എച്ച്.ഡി) ആയിരിക്കുമ്പോഴാണ് 2004 ല്‍ യുകെയിലെ വെസ്റ്റേണ്‍ സൂപ്പര്‍ മേയറിലെത്തിയത്. 2006ല്‍ ബ്രിസ്റ്റോളിലെത്തി. കെ.എസ.സി (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, എം.ജി. യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റ്സ് യൂണിയന് ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫിഷ്പോണ്ട്സിലെ സ്നേഹ അയല്‍ക്കൂട്ടത്തിന്റെ മുന്‍ പ്രസിഡന്റുകൂടിയായ മാനുവല്‍, ജോജി കുര്യാക്കോസ് പ്രസിഡന്റായ മുന്‍ ബ്രിസ്ക കമ്മറ്റിയില്‍ പി.ആര്.ഓ. ആയിരുന്നു. വയലാ പാണ്ടമ്പടത്തില് പാപ്പച്ചന്റെ മകള്‍ സിന്ധുമോള്‍ അഗസ്റ്റിന് ആണ് ഭാര്യ. മാത്യൂസ് മാനുവല്‍ , ആന്‍സ് മരിയ മാനുവല്‍ എന്നിവര്‍ മക്കള്‍ .
പ്രശസ്ത ഐ .ടി. വിദഗ്ദ്ധനും സാമൂഹ്യ -സാംസ്കാരിക വിഷയങ്ങളില്‍ തല്പരനുമായ പോള്‍സണ്‍ മേനാച്ചേരി (കല -സെന്റ്. ജോര്‍ജ്) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ ഞാറക്കല്‍- വൈപ്പിനില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പേ യുകെയിലേക്ക് കുടിയേറിയ പോള്‍സണ്‍ ഇപ്പോള്‍ ബ്രിസ്റ്റോളില്‍ സെന്റ് ജോര്‍ജ്-വൈറ്റ് ഹാള്‍ ഏരിയായില്‍ സ്ഥിര താമസക്കാരനാണ് . ബാംഗ്ലൂരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ ജോലി ചെയ്യവേയാണ് യുകെയിലെത്തിയത്. ഇപ്പോള്‍ സീനിയര്‍ സോഫ്റ്റ്വെയര് ടെസ്റ്റ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന പോള്‍സന്റെ ഭാര്യ ബീന മേനാച്ചേരി. മക്കള്‍ ആരണ് മേനാച്ചേരി ,ഓസ്റ്റിന്‍ മേനാച്ചേരി.
മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ സോഷ്യല്‍ വര്‍ക്കറായി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ബിജു അബ്രാഹം (ആസ്ക്-സൗത്ത്മേട്) ആണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ട്രഷറര്‍ . കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ നിന്നും 2006ല്‍ യൂകെയിലെത്തിയ ബിജു ഇപ്പോള്‍ സൗത്ത്മേടില് സ്ഥിര താമസക്കാരനാണ് . സൗത്ത്മേട് എന്‍ .എച് .എസ് ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്സ് ആയ കുറുപ്പന്തറ മാക്കീല്‍ വിജിയാണ് ഭാര്യ. മക്കള്‍ വില്യം ബിജു, ലിയാ ബിജു, മരിയ ബിജു. ക്നാനായ കാത്തലിക് അസോസിയേഷന്റെ ബ്രിസ്റ്റോള്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് ബിജു എബ്രഹാം .
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി .ഐ.എസ്.എഫിന്റെ സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് (എസ്.എസ്.ജി) കമാന്‍ഡോ ട്രെയിനര്‍ ആയി ദീര്‍ഘകാലം സുരക്ഷാ മേഖലയില്‍ സേവനം ചെയ്ത ബിജു പപ്പാറില്‍ വര്‍ക്കി (യു.ബി.എം.എ )യാണ് വൈസ് പ്രസിഡന്റ്. എറണാകുളം ജില്ലയിലെ കോലഞ്ചേരി -കടയിരുപ്പു ദേശത്തു നിന്നും കുടുംബസമേതം യുകെയിലേക്ക് കുടിയേറിയ ബിജു ഇപ്പോള്‍ ബ്രിസ്റ്റോള്‍ ഹോര്ഫീല്ഡില് താമസിക്കുന്നു . പ്രശസ്തമായ ഗ്രീന്‍ കോര്‍ കമ്പനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ബിജുവിന്റെ ഭാര്യ റീന ബിജു. മക്കള്‍ മരിയ പപ്പാറില്‍,ഏലിയാസ് പപ്പാറില്‍ .
മുവാറ്റുപുപുഴ -പാമ്പാക്കുട ശ്രീ നിലയത്തില്‍ നിന്നും ബ്രിസ്റ്റോളിലേക്കു കുടിയേറിയ ശ്രീനിവാസ് മാധവന് (സിറ്റി സെന്റര്‍ ) ജോയിന്റ് സെക്രട്ടറി പദത്തില്‍ ബ്രിസ്കയ്ക്ക് മുതല്‍ക്കൂട്ടാവും. എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മറ്റി മെമ്പര്‍, മുവാറ്റുപുഴ ഏരിയ കമ്മറ്റി സെക്രട്ടറി , എം.ജി യൂണിവേഴ്സിറ്റി യൂണിയന് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, ജേസീസ് മുവാറ്റുപുഴ ചാപ്റ്റര്‍ പ്രസിഡന്റ് , കേരളാ ശാസ്ത്ര സാഹിത്യ പരിഷത് കൂത്താട്ടുകുളം മേഖല കമ്മറ്റി മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് , ഇപ്പോള്‍ എം . കോര്‍ യുകെ ഫസിലിറ്റീസില് സൈറ്റ് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന ശ്രീനിവാസിന്റെ ഭാര്യ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ സി.ഐ.സി.യുവില്‍ സ്റ്റാഫ് നേഴ്സ് ആയ ശുഭ ശ്രീനിവാസ് ആണ്. മക്കള്‍ അരവിന്ദ് ശ്രീനിവാസ് ,ശ്രേയ ശ്രീനിവാസ് .
കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ സ്വദേശിയായ ബിനു അബ്രാഹം (സാന്ത്വനം -ഫ്രഞ്ചയ്) ജോയിന്റ് ട്രഷറര്‍ ആയി പ്രവര്‍ത്തിക്കും. ഡല്‍ഹി ബഹുരാഷ്ട്ര കമ്പനിയില്‍ (സീമെന്‍സ് ) എം.ആര് .ഐ ആപ്ലിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ആയി ജോലി നോക്കവേയാണ് യുകെയിലെത്തിയത്. ഇപ്പോള്‍ സൗത്ത്മേഡ് എന്‍.എച്ച്.എസ് ഹോസ്പിറ്റലില്‍ എം.ആര് .ഐ റേഡിയോഗ്രാഫര്‍ ആയ ബിനുവിന്റെ ഭാര്യ പ്രീതി ജോണ്‍ അതെ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആണ്. മക്കള്‍ സെറീന, ഇസബെല്ല. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടുകൂടി ചെയ്യുന്ന ബിനു, 2013ല്‍ ബ്രിസ്റ്റോളില്‍ നടന്ന ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ബ്രിസ്റ്റോള്‍ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനായി .
ഇരിഞ്ഞാലക്കുട കടുപ്പശ്ശേരി പട്ടത്തുപറമ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ ലോനപ്പന് (സ്നേഹ അയല്‍ക്കൂട്ടം ഫിഷ്പോണ്ട്സ്) നെടുമ്പാശ്ശേരി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സന്ദീപ് കുമാര്‍ (ബ്രാഡ്ലി സ്റ്റോക്ക് ) എന്നിവരാണ് ആര്‍ട്സ് ക്ലബ് സെക്രട്ടറിമാര്‍. സംഗീത ഉപകരണ വിദഗ്ദ്ധനും മികച്ച സംഘാടകനുമായ സെബാസ്റ്റ്യന്‍ പല തവണ ഫിഷ്പോണ്ട്സ് അയല്‍ക്കൂട്ടത്തിന്റെ ആര്‍ട്സ് വിഭാഗം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സീറോ-മലബാര്‍ പള്ളിയുടെ ക്വയര്‍ മാസ്റ്റര്‍ ആയും സേവനം ചെയ്തിട്ടുണ്ട് . ഇപ്പോള്‍ റോയല്‍ മെയിലില്‍ ജോലി ചെയ്യുന്ന സെബാസ്റ്റ്യന്റെ ഭാര്യ ഷാജി സെബാസ്റ്റ്യന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ സ്റ്റാഫ് നേഴ്സ് ആണ്. മക്കള്‍ എഡ്വിന് , ഗോഡ്വിന്, മെറിന് റോസ് .
യുകെയില്‍ ആകമാനം അറിയപ്പെടുന്ന സുപ്രസിദ്ധ ഗായകന് കൂടിയായ സന്ദീപ് കുമാര്‍, കഴിഞ്ഞ സീസണില്‍ നടന്ന യുക്മ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതനായി. മികച്ചതും ജനപ്രിയവുമായ സംഗീത പരിപാടികളില്‍ പലതിന്റെയും മുഖ്യ സംഘാടകനായ സന്ദീപ് , ഇപ്പോള്‍ ഭാര്യ സ്മിത , മകന് ആരവ് സന്ദീപ് എന്നിവരോടൊപ്പം ബ്രാഡ്ലി സ്റ്റോക്കില്‍ സ്ഥിര താമസമാണ് .
ജി.വി .രാജ സ്കൂളിലൂടെ കേരളാ അത്ലറ്റിക് താരമായി അറിയപ്പെട്ടിരുന്ന സുബിന് സിറിയക്(ബ്രാഡ്ലി സ്റ്റോക്ക് ) ആണ് ബ്രിസ്കയുടെ പുതിയ സ്പോര്‍ട്സ് സെക്രട്ടറി . പാലാ – മാനത്തൂരില്‍ നിന്നും സുബിന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭാര്യ കാണക്കാരി നമ്പ്യാകുളം സ്വദേശിനിയായിരുന്ന ജൂലി (സ്റ്റാഫ് നേഴ്സ് )യോടൊപ്പം വെയില്‍സിലെ സ്വാന്‍സിയില്‍ എത്തിയത് . സ്വാന്‍സി മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സുബിന് അടുത്ത കാലത്താണ് ബ്രിസ്റ്റോളില്‍ താമസം തുടങ്ങിയത് . ഇപ്പോള്‍ അസ്ദ യില്‍ ജോലി ചെയ്യുന്ന സുബിന് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന് കൂടിയാണ് . മക്കള്‍ ജെഫ് , ലിയോണ .
പ്രമുഖ ഓണ്‍ലൈന്‍ പത്രാധിപര്‍ കൂടിയായ ജെഗി ജോസഫ് (യു.ബി എം.എ) ആണ് പി,ആര് .ഒ. ശ്രീ. തോമസ് ജോസഫ് പ്രസിഡന്റായ കമ്മറ്റിയിലും ജെഗി ജോസഫ് ഇതേ ഉത്തരവാദിത്വം വഹിച്ചിട്ടുണ്ട് . പാലക്കാട് ജില്ലയിലെ മണ്ണാര്‍കാടു നിന്നും ആണ് യുകെയിലേക്ക് കുടിയേറിയത് . പാലക്കാട് വിക്ടോറിയ കോളേജ് മുതല്‍ സജീവ കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ആയിരുന്ന ജെഗി കെ .എസ്.യുവിന്റെ ജില്ലാ ഭാരവാഹിയായിരുന്നു. ബ്രിസ്റ്റോള്‍ യു.ബി.എം.എ മുന്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം സീറോ- മലബാര്‍ പള്ളി ട്രസ്റ്റി ആയിരുന്ന കാലയളവിലാണ് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം തുടക്കം കുറിച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വന്തം ബിസിനസ് നടത്തുന്ന ജെഗിയുടെ ഭാര്യ ഷൈനി (സ്റ്റാഫ് നേഴ്സ്, സൗത്തമേഡ് ). മക്കള്‍ ഏയ്ഞ്ചല്‍ , എഡ്വിന്, എമില്‍ .
വരും തലമുറയെ ഒരുക്കുന്നതിനും മെരുക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ബ്രിസ്ക, പുതിയ വര്‍ഷത്തില്‍ കൂടുതല്‍ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥനായ ജോജി മാത്യു (സ്നേഹ ഫിഷ്പോന്‍ഡ്സ്) ആണ് യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍ ആയി നിയമിതനായിരുക്കുന്നത്. തത്വ ശാസ്ത്രത്തിലും, ദൈവ ശാസ്ത്രത്തിലും അതോടൊപ്പം മനശാസ്ത്രത്തിലും പ്രത്യേകമായ അറിവ് നേടിയിട്ടുള്ള ജോജി മാത്യു ബ്രിസ്റ്റോളില്‍ ടീനേജേഴ്സിനും യൂത്തിനും ഒരു മാര്‍ഗ നിര്ദേശകനാകാന് പര്യാപ്തനാണ് . ജോജിയുടെ ഭാര്യ മിനി സൗത്തമേഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആണ് . മക്കള്‍-ജെറോം ,ജോഷ് ,ജസ്റ്റീന .
ബ്രിസ്കയുടെ പ്രഥമ കമ്മറ്റി അംഗവും ബ്രിസ്റ്റോളില്‍ സാമൂഹ്യ -സാംസ്കാരിക- സാമുദായിക മേഖലകളിലെ സ്ഥിര സാന്നിധ്യമായ അപ്പു മണലിത്തറ (ഷറമ്പ്റ്റന് അസ്സോസിയേഷന് ), രജിസ്റ്റേര്‍ഡ് നേഴ്സ് ആയി എന്‍.എച് .എസില്‍ ജോലി ചെയ്യുന്ന അങ്കമാലി കുത്തിയതോട് സ്വദേശിയായ ജസ്റ്റിന് മഞ്ഞളി (സെബാസ്റ്റ്യന്‍ തോമസ് – ഹെന്ബെറി & ബെന്റി) , ബ്രിസ്ക ക്രിക്കറ്റ് ബോര്‍ഡ് ട്രഷററും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുമായ യുവ പ്രതിഭ ജെറിന് മാത്യു ചക്കാലപ്പടവില്‍ ഉഴവൂര്‍ (വിറ്റ് ചര്‍ച്- ബിഷപ് വര്‍ത്ത് ), ബ്രിസ്ക മുന്‍ വൈസ് പ്രസിഡന്റ് ജോണ്സന് തോമസ് ( കല -സെന്റ് ജോര്‍ജ് ), ജോഷി പോള്‍ ( ഹെന്‍ബറി& ബെന്റി) , ലാളിത്യവും ജനകീയതയും കൈമുതലാക്കിയ ജിനേഷ് ബേബി (ആസ്ക്-സൗത്തമേഡ് ), നാട്ടിലും യുകെയിലും അറിയപ്പെടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പിറവം സ്വദേശി റോയ് കെ. ഔസേപ്പ്(ആസ്ക് -സൗത്തമേഡ്), എല്‍ദോ വര്‍ഗീസ് (ആസ്ക്- സൗത്തമേഡ് ), കലാകാരനും റോയല്‍ മെയില്‍ ഉദ്യോഗസ്ഥനുമായ റെജി തോമസ് (യു.ബി .എം.എ ) എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മറ്റു കമ്മിറ്റിയംഗങ്ങള്‍. ഭരണഘടനയനുസരിച്ചു ബ്രിസ്ക മുന്‍ കമ്മറ്റി പ്രസിഡന്റ് തോമസ് ജോസഫ് , ജനറല്‍ സെക്രട്ടറി ജോസ് തോമസ് (ബോബി മാറാമാറ്റം ) , ട്രഷറര്‍ റെജി തോമസ് മാണികുളം എന്നിവര്‍ എക്സ് -ഒഫീഷ്യോ അംഗങ്ങള്‍ ആയിരിക്കും.
Latest News:
തോരാ മഴയിലും ചോരാത്ത ആവേശമായി ഐ ഒ സി (യു കെ); നിലമ്പൂരിൽ പോർമുഖമായി 'ഐ ഓ സി - കർമ്മസേന'
കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിസുപ്രധാനമായ നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് പ്രചാരണ രംഗത...Associations‘മ്മ്ടെ തൃശൂർ'; ഒന്നാമത് തൃശൂർ കൂട്ടായ്മ ഗ്ലോസ്റ്ററിൽ ആഘോഷിച്ചു
ഒന്നാമത് തൃശൂർ കൂട്ടായ്മ ഗ്ലോസ്റ്ററിൽ ആഘോഷിച്ചു. തൃശൂർ ജില്ലയിൽ നിന്നും യു കെ യിലെ ഗ്ലോസ്റ്ററിലും പ...Associationsടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; അയൺ ഡോമിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, നിരവധിപ്പേർക്ക് പരുക്ക്
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്...Latest Newsസുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് എസ്ഡിപിഐ പ്രവ...
കണ്ണൂര്‍ കായലോട്ടെ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കായലോട് പറമ്...Latest Newsഅഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സിന് തകരാർ, കൂടുതൽ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കും
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുള്ളതായി റ...Latest News‘അമേരിക്കയെ പാഠം പഠിപ്പിക്കും, ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ട്’;മുന്നറിയിപ്പുമായി ഇറാന്
ഇറാന്-ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിനിടെ അ...Latest Newsരാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി
തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബ ചിത്രം വ...Latest Newsഇസ്രയേലിൻ്റെ ഇൻ്റലിജൻസ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ; ആക്രമിച്ചത് ആശുപത്രിയെന്ന് ഇസ്രയേൽ
ടെൽ അവീവ്/ തെഹ്റാൻ: ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്ര...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- തോരാ മഴയിലും ചോരാത്ത ആവേശമായി ഐ ഒ സി (യു കെ); നിലമ്പൂരിൽ പോർമുഖമായി ‘ഐ ഓ സി – കർമ്മസേന’ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിസുപ്രധാനമായ നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചിട്ടയും കൃത്യവുമായ പ്രചരണ പ്രവർത്തനവുമായി മറ്റു പ്രവാസ സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് എ ഐ സി സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ഘടകം. തോരാതെ പെയ്യുന്ന മഴയിലും ശമിക്കാത്ത പ്രചരണ ചൂടിൽ ആവേശം തെല്ലും ചോരാതെയുള്ള പ്രവർത്തനങ്ങളാണ് ഐ ഓ സി (യു കെ) – കേരള ഘടകം കഴിഞ്ഞ ജൂൺ 13 മുതൽ നിലമ്പൂരിൽ നടത്തിയത്. പ്രചരണ പ്രവർത്തനങ്ങൾക്ക്
- ‘മ്മ്ടെ തൃശൂർ’; ഒന്നാമത് തൃശൂർ കൂട്ടായ്മ ഗ്ലോസ്റ്ററിൽ ആഘോഷിച്ചു ഒന്നാമത് തൃശൂർ കൂട്ടായ്മ ഗ്ലോസ്റ്ററിൽ ആഘോഷിച്ചു. തൃശൂർ ജില്ലയിൽ നിന്നും യു കെ യിലെ ഗ്ലോസ്റ്ററിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളുടെ ഒത്തു കൂടലായിരുന്നു ജൂൺ 15 ന് ‘ മ്മ്ടെ തൃശൂർ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്ലോസ്റ്റർ എലംക്രോഫ്റ്റ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ചത്. ഈ ഒത്തു ചേരലിന്റെ ആവശ്യകതയെകുറിച്ചും ഭാവിയിൽ ഈ കൂട്ടായ്മ യു കെ യിൽ വിപുലമാക്കുന്നതിനെ കുറിച്ചും അംഗങ്ങൾ സംസാരിച്ചു. തൃശൂരിന്റെ ജന്മദിനം ആഘോഷിച്ചു കൊണ്ടും സമ്മർ ബാർബിക്യുവും ഗ്രൂപ്പുകളായ് തിരിച്ചു കൊണ്ടുള്ള
- ടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; അയൺ ഡോമിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, നിരവധിപ്പേർക്ക് പരുക്ക് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു
- സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ കണ്ണൂര്‍ കായലോട്ടെ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കായലോട് പറമ്പായിയിലെ റസീനയുടെ ആത്മഹത്യയിലാണ് അറസ്റ്റ്. ആത്മഹത്യാക്കുറിപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മമ്പറം സ്വദേശി റഫ്നാസ്,മുബഷീര്‍,ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. റസീന സുഹൃത്തായ യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ചതും സംസാരിച്ചതും പ്രതികള്‍ ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റസീനയുടെ സുഹൃത്തിനെ പ്രതികള്‍ മാറ്റിനിര്‍ത്തി വിചാരണം ചെയ്യുകയും മര്‍ദിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 17-ാം തിയതിയാണ് റസീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച
- അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സിന് തകരാർ, കൂടുതൽ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കും അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുള്ളതായി റിപ്പോർട്ട്. നിർണായക വിവരം അടങ്ങുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്. ഈ സാഹചര്യത്തിൽ ഡൽഹിയിലെ ലബോറട്ടറിയിൽ വിവരം വീണ്ടെടുക്കാൻ സാധിച്ചേക്കില്ല. അതുകൊണ്ടാണ് അമേരിക്കയുടെ സഹായം തേടാൻ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിച്ചത്. വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിൻറെ ലബോറട്ടറിയിലാകും ബ്ലാക് ബോക്സ് അയക്കുക. ഇക്കാര്യത്തിൽ ഡിജിസിഎ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും. യുഎസിലെ വ്യോമയാന മേഖലയുടെ സുരക്ഷ

യുക്മ വെയിൽസ് റീജിയണൽ കായികമേള ഇന്ന് കാർഡിഫിൽ.. /
യുക്മ വെയിൽസ് റീജിയണൽ കായികമേള ഇന്ന് കാർഡിഫിൽ..
യുക്മ വെയിൽസ് റീജിയണൽ കായികമേള ഇന്ന് കാർഡിഫിൽ……യുക്മ നാഷണൽ ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ ഉദ്ഘാടനം ചെയ്യും…. ബെന്നി അഗസ്റ്റിൻ, ബിനോ ആൻ്റണി വിശിഷ്ടാതിഥികൾ കാർഡിഫ്: ജൂൺ 28ന് യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി വിവിധ റീജിയണുകളിൽ കായികമേള നടക്കുന്ന ഈ അവസരത്തിൽ, വെയിൽസ് റീജിയണിലെ കായികമേള ഇന്ന് ഞായറാഴ്ച, ,ജൂൺ 15ന് കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ട്സിൽ വച്ച് നടത്തപ്പെടുന്നു. വെയിൽസ് റീജിയണിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷനാണ് കായികമേളക്ക്

യുക്മ കേരളപൂരം വള്ളംകളി – 2025″ ടീം രജിസ്ട്രേഷന് തുടക്കമായി…. വനിതകള്‍ക്ക് പ്രദര്‍ശന മത്സരം /
യുക്മ കേരളപൂരം വള്ളംകളി – 2025″ ടീം രജിസ്ട്രേഷന് തുടക്കമായി…. വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2025” നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (20/05/2025) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 7 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി “യുക്മ

യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം…….. /
യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം. യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ എല്ലാ റീജിയണുകളിലുമായി വിത്യസ്ത തീയ്യതികളിലായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളുടെ ദേശീയതല ഉദ്ഘാടനം നിർവ്വഹിച്ചു. ലിവർപൂളിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് പരിപാടിയിലാണ് ദേശീയതല ഉദ്ഘാടനം നടന്നത്. യു എൻ എഫ് ദേശീയ കോർഡിനേറ്റർ സോണിയ ലൂബി,

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

click on malayalam character to switch languages