1 GBP = 106.18
breaking news

ചേച്ചിയുടെ പാതയില്‍ ലിന്ടു ടോം,തുടര്‍ വിജയങ്ങളുമായി സെറിന്‍ റെയ്‌നു

ചേച്ചിയുടെ പാതയില്‍ ലിന്ടു ടോം,തുടര്‍ വിജയങ്ങളുമായി സെറിന്‍ റെയ്‌നു

വാശിയേറിയ മത്സരങ്ങള്‍ക്ക് ശേഷം മിഡ്‌ലാണ്ട്‌സ് റീജണല്‍ കലാമേളയ്ക്ക് നോട്ടിംഗ്ഹാമില്‍ ഇന്നലെ രാത്രി കൊടിയിറങ്ങിയപ്പോള്‍ കലാതിലക പട്ടം പങ്കിട്ടത് രണ്ടു കൊച്ചു മിടുക്കികള്‍ .KCA റെഡിച്ചില്‍ നിന്നുള്ള ലിന്ടു ടോമും SMA സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ളസെറിന്‍ റെയ്‌നുവുമാണ് കലാരംഗത്തെ തങ്ങളുടെ മികവ് പ്രകടമാക്കി കിരീടം ചൂടിയത്.

ലിന്ടു ടോം എന്ന കലാകാരിയെ സംബന്ധിച്ചിടത്തോളം വിജയ ചരിത്രം പാരമ്പര്യമാണ്. യുക്മയുടെ മുന്‍ നാഷണല്‍ /റീജണല്‍ കലാമേളകളില്‍ കലാതിലകവും ചാമ്പ്യനുമായിരുന്ന ലിയ ടോമിന്റെ അനുജത്തിയാണ് ലിന്ടു. കഥാപ്രസംഗം,ഫോക്ക് ഡാന്‍സ്,കവിതാ പാരായണം,സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് എന്നിനങ്ങളിലെ വിജയമാണ് ലിന്റുവിനെ ഇത്തവണത്തെ കലാതിലകം പട്ടത്തിലേക്ക് എത്തിച്ചത്. കട്ടപ്പന സ്വദേശിയായ റെഡിച്ചിലെ ടോമി കവളക്കാട്ടിളിന്റെയും ജെയിന്‍ ടോമിയുടെയും മകളാണ് ലിന്ടു.

യുക്മ കലാമേളകളിലെ സ്ഥിര സാന്നിധ്യമാണ് വിജയത്തില്‍ കുറഞ്ഞതൊന്നും വഴങ്ങാത്ത കൊച്ചു മിടുക്കി സെറിന്‍ റെയ്‌നു.മുന്‍ വര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്‍ എന്ന നേട്ടം ഇത്തവണ കലാതിലക പട്ടത്തിലേക്ക് എത്തിച്ചത് സിനിമാറ്റിക് ഡാന്‍സ്,ഫാന്‍സി ഡ്രസ്,പാട്ട്,സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് എന്നിനങ്ങളിലെ ഈ കൊച്ചുമിടുക്കിയുടെ മിന്നുന്ന പ്രകടനമാണ്.കോതമംഗലം സ്വദേശിയായ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ  റെയ്‌നുവിന്റെയും മിനിയുടെയും മകളാണ് സെറിന്‍ .

Post Your Comments Here ( Click here for malayalam )

Press Esc to close
show more