1 GBP = 106.20
breaking news

ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം……

ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം……

യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി രൂപം കൊണ്ട എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആകുന്ന ആറാമത് ബൈബിള്‍ കലോത്സവത്തിന് ഒക്ടോബര്‍ 29ന് തിരി തെളിയും. യുകെയിലെ വിവിധ സമൂഹങ്ങളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപങ്ങളിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണിത്.

ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആറാമത് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത്മീഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ ഏഴു സ്റ്റേജുകളിലായി ഇടതടവില്ലാതെ നടക്കും.

ദൈവവചനം കലാരൂപങ്ങളിലൂടെ ക്രിയാത്മക ഫലങ്ങളുള്ളതാക്കുവാനും നമുക്കുള്ള ആദരവും അര്‍പ്പണവും പ്രകടിപ്പിക്കാനുമുള്ള അവസരമാണിത്.

മത്സര ഇനങ്ങളും നിബന്ധനകളും വെബ്സൈറ്റില്‍ (www.syromalabarchurchbristol.com) ലഭ്യമാണ്. ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഈ സംരംഭത്തില്‍ എല്ലാ വര്‍ഷത്തെയും പോലെ യുകെയുടെ നാനാഭാഗത്ത് നിന്നുള്ള കലാസ്‌നേഹികള്‍ പങ്കു കൊള്ളണമെന്ന് ഈ വര്‍ഷത്തെ കലോത്സവ ഭാരവാഹികളായ ചെയര്‍മാന്‍ റവ. ഫാ. സണ്ണി പോള്‍ MSFS , ഫാ. പോള്‍ വെട്ടിക്കാട് CST (ചാപ്ലയിന്‍), റവ. ഫാ. ജോയ് വയലില്‍ സി.എസ്.ടി, റവ. ഫാ. സിറില്‍ ഇടമന, കോര്‍ഡിനേറ്റേഴ്സ് സിജി വാദ്ധ്യാനത്ത്, ബ്രിസ്റ്റോള്‍ (07734303945), റോയ് സെബാസ്റ്റ്യന്‍, ബ്രിസ്റ്റോള്‍ (07862701046), ഫിലിപ്പ് കണ്ടോത്ത്, ഗ്ലോസ്റ്റര്‍ (07703063836), ജെസി ഷിബു, വെസ്റ്റേണ്‍ സൂപ്പര്‍മേര്‍ (078803324245), ഡെന്നീസ് വി. ജോസഫ്, ടോണ്ടന്‍ (07449751520) എന്നിവര്‍ സസ്‌നേഹം അറിയിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more