1 GBP = 105.54
breaking news

ജയിലില്‍നിന്ന് സ്വന്തം സഹോദരങ്ങള്‍ക്ക് നേരെ വധഭീഷണി മുഴക്കി ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം

ജയിലില്‍നിന്ന് സ്വന്തം സഹോദരങ്ങള്‍ക്ക് നേരെ വധഭീഷണി മുഴക്കി ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിഷാം ജയില്‍നിന്ന് ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് സഹോദരങ്ങള്‍ പോലീസിന് പരാതി നല്‍കി. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു നിസാമിന്റെ ഭീഷണി. നിസാം വിളിക്കാന്‍ ഉപയോഗിച്ച ഫോണിന്റെ നമ്പറും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഉള്‍പ്പെടുത്തിയാണ് നിസാമിന്റെ സഹോദരങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

തെളിവെടുപ്പിന്റെ ഭാഗമായി നിസാമിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുംവഴി ഫോണില്‍ വിളിച്ചിരുന്നുവെന്നും ബെംഗളൂര്‍ യാത്രയില്‍ നിസാമിനൊപ്പം സ്വന്തം കമ്പനിയുടെ മാനേജര്‍മാരും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരെ ഉപയോഗപ്പെടുത്തി അപായപ്പെടുത്തുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചിട്ടുണ്ട്.

നിസാം ജയിലില്‍ സുഖജീവിതം നയിക്കുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് എ.ഡി.ജി.പി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന പരാതി. ശോഭാസിറ്റി ഫഌറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും കൊലപ്പെടുത്തിയ കേസിലാണ് നിസാം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more