1 GBP = 105.61
breaking news

എഡിന്‍ബറോ മലയാളി സമാജത്തിന്റെ (EMS) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് നാളെ

എഡിന്‍ബറോ മലയാളി സമാജത്തിന്റെ (EMS) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് നാളെ

എഡിന്‍ബറോ മലയാളി സമാജത്തിന്റെ (EMS) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് നാളെ ഒക്ടോബര്‍ 22 ശനിയാഴ്ച 12 മണി മുതല്‍ നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. 11 മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുപതോളം ടീമുകള്‍ ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അബര്‍ഡീന്‍ , ഗ്ലാസ്ഗോ, ഫാള്‍കിര്‍ക്ക്, എഡിന്‍ബറോ തുടങ്ങി സ്‌കോട്‌ലാന്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും അനേകം ടീമുകള്‍ എല്ലാ വര്‍ഷവും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. എഡിന്‍ബറോയിലെ ഡാന്ടെര്‍ ഹാള്‍ ലീഷര്‍ സെന്ററില്‍ വച്ചാണ് ഈ വര്‍ഷത്തെ മത്സരം നടത്തപ്പെടുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സമാജം ഭാരവാഹികളുമായി ബന്ധപ്പെടെണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോര്‍ജ് 07877756531

ബിജു 07730536714

ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

Dander hall Leisure Centre, EH22 1LU

Post Your Comments Here ( Click here for malayalam )

Press Esc to close
show more