1 GBP = 106.15
breaking news

അടുക്കളയില്‍ നിന്നും…വനിതകള്‍ നേതൃനിരയിലേക്ക്; സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം, ലില്ലിക്കുട്ടി തോമസ് പ്രസിഡന്റ്, സിന്ധു ഉണ്ണി സെക്രട്ടറി…

അടുക്കളയില്‍ നിന്നും…വനിതകള്‍ നേതൃനിരയിലേക്ക്;  സാല്‍ഫോര്‍ഡ്  മലയാളി അസോസിയേഷന് നവനേതൃത്വം, ലില്ലിക്കുട്ടി തോമസ്  പ്രസിഡന്റ്, സിന്ധു ഉണ്ണി സെക്രട്ടറി…

നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യഥാര്‍ത്ഥത്തില്‍ വനിതകള്‍ പിടിച്ചെടുത്തു എന്ന് വേണമെങ്കില്‍ പറയാo. കാരണം ഇപ്രാവശ്യം ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോള്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാനമാനങ്ങളെല്ലാo പൂര്‍ണ്ണമായും ഒഴിച്ച് വെച്ച് മാതൃക കാട്ടി മാറി നിന്നു. അതിനാല്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുഴുവന്‍ ഭാരവാഹികളെയും സ്ത്രീപക്ഷത്ത് നിന്നും തിരഞ്ഞെടുത്ത് സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുകെ മലയാളി സമൂഹത്തിന് മികച്ച മാത്യകയായി.
താഴെ പറയുന്നവരാണ് അടുത്ത ഒരു വര്‍ഷത്തേക്ക് സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷനെ നയിക്കുന്നവര്‍ :-
പ്രസിഡന്റ്:- ശ്രീമതി.ലില്ലിക്കുട്ടി തോമസ്
വൈസ് പ്രസിഡന്റ് :- ശ്രീമതി.ഷിബി ബിജു
സെക്രട്ടറി:- ശ്രീമതി.സിന്ധു ഉണ്ണി
ജോയിന്റ് സെക്രട്ടറി:- ശ്രീമതി. ഫെബി മനോജ് ജോണ്‍
ട്രഷറര്‍ :- സിനി മനോജ്
പ്രോഗ്രാം കോ-ഓഡിനേറ്റേഴ്‌സ്:- ശ്രീമതി മാരായ സോഫിയ ബിജു, റോസ് ലിന്‍ വര്‍ഗ്ഗീസ്
എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ് :- ശ്രീമതി മാരായ നിസി ബിനു, മോള്‍സി അനില്‍, ഡെയ്‌സി വര്‍ഗ്ഗീസ്, ബിന്ദു ബിനോയ്, ദീപാ സിജു.
download-2
download-4
download-7
hisa
download-61
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ചുമതലയേറ്റ് പ്രസിഡന്റ് ശ്രീമതി.ലില്ലിക്കുട്ടി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ തന്നെ അടുത്ത ഒരു അസോസിയേഷന്റെ പ്രധാന പരിപാടികളുടെ തീയ്യതികളും പ്ര ഖ്യാപിച്ചു. അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷം ഡിസംബര്‍ ഡിസംബര്‍ 31 ന് 10 മുതല്‍ 6 വരെയും, വിഷു – ഈസ്റ്റര്‍ ആഘോഷം 2017 ഏപ്രില്‍ 22 ന് 2 മുതല്‍ 10 വരെയും ഓണാഘോഷം 2017 സെപ്റ്റംറ്റംബര്‍ 16 ന് 10 മുതല്‍ 6 വരെയുമായിരിക്കും നടത്തുക. ഏകദിന വിനോദയാത്ര 2017 ജൂണ്‍ 24നും, ബാര്‍ബിക്യൂവും സ്‌പോപോര്‍ട്‌സ് ഡേയും ജൂലൈ 15 നും നടത്തുമെന്ന് സെക്രട്ടറി സിന്ധു ഉണ്ണി അറിയിച്ചു.
പരിപാടികള്‍ നടക്കുന്ന ഹാളിന്റെ വിലാസം:-
ST .JAMES CHURCH HALL,
VICARAGE CLOSE,
SALFORD,
M6 8EJ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more